മഹാരാഷ്ട്രയിലെ 80 ശതമാനം കോവിഡ് രോഗികളും രോഗലക്ഷണം കാണിക്കാത്തവരെന്ന് മുഖ്യമന്ത്രി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ 80% കോവിഡ് രോഗികളും രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇന്ത ്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാാരാഷ്ട്ര. ഇതുവരെ 7628 പേര്‍ക്ക് മഹാരാഷ്ട്രയില്‍ കോവി ഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 26000 ആണ്.
ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഉദ്ദവ് താക്കറെ അറിയിച്ചിട്ടുണ്ട്. 30ന് ശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കും. ചില കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്. എങ്ങനെ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരുമെന്ന് പഠിക്കേണ്ടതുണ്ടെന്നും താക്കറെ പറഞ്ഞു.
അടിയന്തിര സേവനങ്ങളായ ക്ലിനിക്കുകളും ഡയാലിസിസ് കേന്ദ്രങ്ങളും പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്. അതുവരെ ആളുകള്‍ ക്ഷമയോടെ കാത്തിരിക്കണം. ലോക്ക് ഡൗണ്‍ എന്നതല്ലാതെ ഈ രോഗവ്യാപനത്തെ നേരിടാന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.