പണം പിൻവലിക്കുന്നതിനെച്ചൊല്ലി തർക്കം; 80കാരൻ മരിച്ചു
text_fieldsലക്നൗ: ഉത്തർപ്രദേശിൽ ബാങ്കിൽ പണം പിൻവലിക്കൽ പരിധിയെക്കുറിച്ച് ഉദ്യോഗസ്ഥരുമായി തർക്കിക്കുന്നതിനിടെ 80 വയസ്സ് പ്രായമായ വൃദ്ധൻ മരിച്ചു. സർഗാപുര ഗ്രാമത്തിലെ ബലാദീൻ ആണ് മരിച്ചത്. തെൻറ ചികിൽസക്കായി പണം പിൻവലിക്കുന്നതിനായാണ് അദ്ദേഹും മകനും ബാങ്കിലെത്തിയത്.
ബലാദീനും മകൻ രാജേഷും കഴിഞ്ഞ നാല് ദിവസമായി പണം പിൻവലിക്കുന്നതിനായി ഗ്രാമത്തിൽ നിന്ന് ഏഴ് കിലോ മീറ്റർ ദൂരെയുള്ള അലഹബാദ് ബാങ്കിൽ എത്തിയിരുന്നു. കൗണ്ടറിൽ 14,000 രൂപ പിൻവലിക്കാനുള്ള സ്ലിപ്പ് നൽകിയെങ്കിലും 6000 രൂപ മാത്രമേ നൽകാൻ കഴിയുകയുള്ളു എന്ന് കാഷ്യർ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന നടന്ന തർക്കത്തിനിടെ ബലാദീൻ നെഞ്ചു വേദനയെ തുടർന്ന് ബാങ്കിൽ വെച്ച് തന്നെ മരിക്കുകയായിരുന്നു.ബലാദീന് ഗുരതരമായ ഹൃദയ രോഗമുണ്ടായിരുന്നതായി മകൻ പറഞ്ഞു. സംഭവത്തെ തുടർന്ന് ബാങ്കിലുള്ള ആളുകൾ ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹളവെച്ചു. പിന്നീട് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
മറ്റൊരു സംഭത്തിൽ ഭുലന്ദ്ശഹറിൽ പി.എൻ.ബി ബാങ്കിൽ ക്യൂ നിന്ന ജനക്കുട്ടം ക്ഷമ നശിച്ച് ഗാർഡിനെ ആക്രമിച്ച് ബാങ്കിൽ തള്ളികയറാൻ ശ്രമിച്ചു. സ്ത്രീകളടക്കമുള്ള ജനക്കുട്ടത്തിെൻറ ആക്രമണം നിയന്ത്രിക്കാൻ ഒടുവിൽ ഗാർഡിന് ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.