സത്യപ്രതിജ്ഞ ചടങ്ങിൽ അതിഥികളായി 8,000 പേർ
text_fieldsന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് അയൽ രാജ്യങ്ങളിലെ തലവൻമാർ ഉൾപ്പെടെ 8,000 അതിഥികൾ. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രംസിംഗെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നാഥ്, ഭൂട്ടാന് പ്രധാനമന്ത്രി ഷെറിഗ് തോബ, സീഷെല്‍സ് ഉപരാഷ്ട്രപതി അഹ്മദ് അഫീഫ് തുടങ്ങിയവരാണ് വിദേശ പ്രതിനിധികളായി എത്തിയത്.
ഉപരാഷ്ട്രപതി ജഗദീപ് ദൻകർ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, മുരളി മനോഹര്‍ ജോഷി, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, ബി.ജെ.പി മുഖ്യമന്ത്രിമാർ, സിനിമ നടന്മാരായ രജനികാന്ത്, ഷാരൂഖ് ഖാന്, അക്ഷയ് കുമാര്‍ അടക്കമുള്ള പ്രമുഖർ ചടങ്ങിനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.