നോയിഡയിൽ 80,000 ടൺ മാലിന്യം; വൃത്തിയാക്കാൻ 500 തൊഴിലാളികൾ
text_fieldsന്യൂഡൽഹി: നോയിഡയിൽ സ്ഫോടനത്തിലൂടെ പൊളിച്ചു മാറ്റിയ സൂപ്പർടെക്കിന്റെ ഇരട്ട ടവറുകളുടെ അവശിഷ്ടങ്ങൾ നീക്കംചെയ്യാനാരംഭിച്ചു. 80,000 ടൺ മാലിന്യങ്ങളുണ്ടെന്നാണ് കണക്ക്. 500 ശുചീകരണത്തൊഴിലാളികളാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലി 90 ദിവസം നീളുമെന്നാണ് കരുതുന്നത്.
അവശിഷ്ടങ്ങൾ കോൺക്രീറ്റ്, സ്റ്റീൽ, ഇരുമ്പ് എന്നിങ്ങനെ വേർ തിരിച്ചാണ് മറ്റിടങ്ങളിലേക്ക് കൊണ്ടുപോവുക. തിങ്കളാഴ്ചയുണ്ടായ മഴ തൊഴിലാളികൾക്ക് ആശ്വാസമായി. മഴ മൂലം വലിയൊരു ഭാഗം പൊടിപടലങ്ങൾ വൃത്തിയായയെന്ന് അധികൃതർ പറഞ്ഞു.
എമറാൾഡ് കോർട്ട് മേഖല വൃത്തിയാക്കാൻ ഒരു ദിവസും എ.ടി.എസ് വില്ലേജ് വൃത്തിയാക്കാൻ ഒരാഴ്ചയും സമയമെടുക്കും. എ.ടി.എസ് വില്ലേജിൽ നിരവധി നിരത്തുകളിലും കെട്ടിടങ്ങളിലും പാർക്കുകളിലും ആളുകൾ താമസിക്കുന്ന ഇടങ്ങളിലുമെല്ലാം പൊടിപടലങ്ങൾ അടിഞ്ഞുകൂടിയിരിക്കുകയാണ്. അവ തൂത്തുകളായാൻ സമയം എടുക്കും. കാറ്റിന്റെ ഗതി മൂലം എമറാൾഡ് മേഖലയിൽ ഇത്രയധികം പൊടിയുണ്ടായിട്ടില്ല.
പ്രദേശങ്ങൾ വൃത്തിയാക്കുന്നതിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുമയി 500 തൊഴിലാളികൾക്കൊപ്പം, 100 വാട്ടർ ടാങ്കുകൾ, 22 ആന്റി സ്മോഗ് ഗൺസ്, അടിച്ചു വാരുന്ന ആറ് യന്ത്രങ്ങൾ, 20 ട്രാക്ടർ ട്രോളികൾ എന്നിവ ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.