മധ്യപ്രദേശ് എം.എൽ.എമാരിൽ 81% കോടിപതികൾ; 41% ക്രിമിനലുകൾ
text_fieldsന്യൂഡൽഹി: മധ്യപ്രദേശിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികരിൽ ഭൂരിഭാഗവും കോടിപതികൾ. 230 അംഗ നിയമസഭ യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ 187 പേരും (81 ശതമാനത്തിലേറെ) കോടിപതികളാണ്. സാമാജികരിൽ 41 ശതമാനം പേരും (94 പേർ) ക്ര ിമിനൽ കേസുകളിൽ പ്രതികളുമാണ്.
പാർട്ടി തലത്തിൽ നിരീക്ഷിച്ചാൽ ബി.ജെ.പിയുടെ 109 എം.എൽ.എമാരിൽ 84 ശതമാനം (91 പേർ), കോൺഗ്രസിെൻറ 114 എം.എൽ.എമാരിൽ 90 പേർ (79 ശതമാനം), ബി.എസ്.പിയുടെ രണ്ട് എം.എൽ.എമാരിൽ ഒരാൾ, എസ്.പിയുടെ ഒരു എം.എൽ.എ, നാല് സ്വതന്ത്ര എം.എൽ.എമാർ എന്നിവർക്ക് ഒരു കോടിയിലേറെ മൂല്യമുള്ള സ്വത്തുക്കളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലൂടെ വ്യക്തമാകുന്നത്.
പ്രഖ്യാപിത സ്വത്തുക്കളിൽ ഏറ്റവും കൂടുതൽ വിജയരാഘവ്ഗഡിലെ ബി.ജെ.പി എം.എൽ.എ സഞ്ജയ് സത്യേന്ദ്ര പ്രതകിനാണ്. 226 കോടിയിലേറെ സ്വത്തുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
കോൺഗ്രസിലെ 56 എം.എൽ.എമാർ, ബി.ജെ.പിയുടെ 34 പേർ, ബി.എസ്.പിയുടെ രണ്ട് പേർ, എസ്.പിയുടെ ഒരു എം.എൽ.എ, ഒരു സ്വതന്ത്ര എം.എൽ.എ എന്നിവർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.