Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുട്ടികളെ...

കുട്ടികളെ സ്​കൂളിലയക്കാൻ തയാറാണെന്ന്​ 81ശതമാനം രക്ഷിതാക്കൾ; തങ്ങളുടെ അഭിപ്രായം ചോദിച്ചില്ലെന്ന്​ അധ്യാപകർ

text_fields
bookmark_border
school reopen
cancel
camera_altകടപ്പാട്​: ww.mid-day.com

മുംബൈ: മഹാരാഷ്​ട്ര സ്​റ്റേറ്റ്​ കൗൺസിൽ ഫോർ എജ്യുക്കേഷൻ ആൻഡ്​ ട്രെയിനിങ്​ നടത്തിയ സർവേയിൽ 81ശതമാനം രക്ഷിതാക്കളും കുട്ടികളെ സ്​കൂളിലയക്കാൻ തയാറാണെന്ന്​ അഭിപ്രായം രേഖപ്പെടുത്തി. സുരക്ഷിതമായി സ്​കൂളുകൾ തുറക്കേണ്ടത്​ തങ്ങളുടെ ഉത്തരവാദിത്തമാണെന്നിരിക്കേ തങ്ങളെ കൂടി സർവേയിൽ പരിഗണിക്കേണ്ടതായിരുന്നു​വെന്ന് പരാതിപ്പെട്ടിരിക്കുകയാണ്​​ അധ്യാപകരും സ്​കൂൾ അധികാരികളും.

ഇതുവരെ നടത്തിയതിൽ വെച്ച്​ ഏറ്റവും വലിയ പ്രതികരണമാണ്​ സർവേക്ക്​ ലഭിച്ചത്​. എന്നാൽ ഇതിൽ തങ്ങളുടെ അഭിപ്രായവും ആശങ്കകളും ഉൾപെടുത്താനായില്ലെന്നാണ്​ അധ്യാപകരും സ്​കൂൾ മാനേജ്​മെന്‍റുകളും വ്യക്തമാക്കുന്നത്​.

'സ്​കൂൾ മാനേജ്​മെന്‍റുകളെയും അധ്യാപകരെയും കൂടി സർവേയിൽ ഉൾപെടുത്തേണ്ടതായിരുന്നു. സുരക്ഷിതമായി സ്​കൂളുകൾ തുറക്കേണ്ടത്​ അത്യന്തികമായി അവരുടെ ഉത്തരവാദിത്വമാണല്ലോ. ഹാൻഡ്​ സാനിറ്റെസർ, തെർമോ മീറ്റർ, ഓക്​സിമീറ്റർ തുടങ്ങിയ അടിസ്​ഥാന സൗകര്യങ്ങൾ ഒരുക്കാൻ സ്​കൂളുകൾക്ക്​ ഫണ്ട്​ ആവശ്യമാണ്​. കഴിഞ്ഞ വർഷം സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ സ്​കൂളുകൾ തുറന്നപ്പോൾ സർക്കാർ ധനസഹായം ചെയ്​തിരുന്നു. എന്നാൽ അത്തരത്തിൽ ഒരു കാര്യവും ഇപ്പോൾ നടക്കുന്നില്ല' -മുംബൈ സ്​കൂൾ പ്രിൻസിപ്പൽസ്​ അസോസിയേഷൻ സെക്രട്ടറി പാണ്ഡുരംഗ്​ കെങ്കാർ പറഞ്ഞു.

അധ്യാപകർക്ക്​ മുഴുവനായും വാക്​സിൻ നൽകിയി​ട്ടില്ലെന്നും ദൂരദിക്കുകളിൽ നിന്ന്​ സ്​കൂളിലേക്ക്​ വരുന്ന അധ്യാപകർക്കും കുട്ടികൾക്കും മതിയായ യാത്ര സൗകര്യങ്ങളും ലഭ്യമല്ലെന്നും മഹാരാഷ്​ട്ര രാജ്യ ശിക്ഷക്​ പരിഷദിന്‍റെ ശിവാനന്ദ്​ ദരാഡെ പറഞ്ഞു. സുരക്ഷക്കായിരിക്കണം പ്രഥമ പരിഗണനയെന്നും സർവേ അടിസ്​ഥാനമാക്കിയല്ല മറിച്ച്​ എല്ലാ മേഖലയിലെയും സൗകര്യങ്ങൾ വിലയിരുത്തിയ ശേഷം മാത്രമാകണം സ്​കൂളുകൾ തുറക്കേണ്ടതെന്നും​ അദ്ദേഹം പറഞ്ഞു.

കുട്ടികളെ വീട്ടിൽ അടക്കി നിർത്താൻ പ്രയാസപ്പെടുന്നതിനാൽ തന്നെ റെഗുലർ ക്ലാസുകൾ തുടങ്ങുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ​വെന്നാണ്​ മാതാപിതാക്കൾ പറയുന്നത്​. എന്നാൽ കോവിഡ്​ മൂന്നാം തരംഗ സാധ്യതകൾ മുന്നിലുള്ളതിനാൽ സ്​കൂളുകൾ തുറക്കുന്നത്​ എത്രമാത്രം സുരക്ഷിതമാണെന്ന കാര്യത്തിൽ അവർക്ക്​ ആശങ്കയുണ്ട്​.

കഴിഞ്ഞ ആഴ്ചയാണ്​ രക്ഷിതാക്കളുടെ അഭിപ്രായം അറിയാൻ എസ്​.സി.ഇ.ആർ.ടി ഓൺലൈൻ സർവേ സംഘടിപ്പിച്ചത്​. ഏഴ്​ ലക്ഷത്തോളം പേരാണ്​ സർവേയിൽ പ​ങ്കെടുത്തത്​. ഇതിൽ മൂന്നര ലക്ഷം പേർ നഗരപ്രദേശത്ത്​ താമസിക്കുന്നവരാണ്​. ഗ്രാമത്തിൽ നിന്നുള്ള 2.4 ലക്ഷം രക്ഷിതാക്കളും സർവേയോട്​ പ്രതികരിച്ചു. അർധ-നഗര മേഖലകളിൽ നിന്നുള്ള 86000 രക്ഷിതാക്കളും വിഷയത്തിൽ അഭിപ്രായം പറഞ്ഞു.

മുംബൈയിൽ നിന്ന്​ 1,10,193 പേരും താനെയിൽ നിന്ന്​ 39,221 പേരും പാൽഗറിൽ നിന്ന്​ 23,339 പേരും സർവേയിൽ പ​ങ്കെടുത്തു. സർവേയിൽ പ​ങ്കെടുത്ത 6,90,820 രക്ഷിതാക്കളിൽ 5,60,818 പേരും കുട്ടികളെ സ്​കൂളിലയക്കാൻ സമ്മതമാണെന്ന്​ അഭിപ്രായപ്പെട്ടു. സർവേയിൽ പ​ങ്കെടുത്തവരിൽ ഭൂരിപക്ഷമുള്ളത്​ ഒമ്പത്​, പത്ത്​ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കാണ്​ (2,86,990). ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scertsurveySchool Reopen​Covid 19
News Summary - 81 per cent of parents are willing to send their kids to school teachers opined their voices missing in SCERT survey
Next Story