Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Swab Taking
cancel
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ അതിവ്യാപന...

രാജ്യത്ത്​ അതിവ്യാപന വൈറസ്​ ബാധ 82 പേർക്ക്​; ജാഗ്രതയിൽ രാജ്യം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ 82 പേർക്ക്​ ജനിതക മാറ്റം സംഭവിച്ച യു.കെയിലെ കൊറോണ വൈറസ്​ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ജനുവരി ആറുവരെ 73 പേർക്ക്​ അതിവ്യാപന വൈറസ്​ ബാധ സ്​ഥിരീകരിച്ചിരുന്നു.

രോഗം സ്​ഥിരീകരിച്ച എല്ലാവരെയും പ്രത്യേക മുറിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായും സംസ്​ഥാന സർക്കാറുകളുടെ ​േനതൃത്വത്തിൽ ആരോഗ്യ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. രോഗം സ്​ഥിരീകരിച്ചവരുടെ കൂടെ യാത്ര ചെയ്​തവരെയും അവരുടെ ബന്ധുക്കളെയും കണ്ടെത്തുന്നതിന്​ വ്യാപക പരിശോധന ആരംഭിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രിട്ടനിൽ പടർന്നുപിടിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ ബാധ നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇന്ത്യയെ കൂടാതെ ഡെൻമാർക്ക്​, നെതർലൻഡ്​സ്​, ആസ്​ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്​, സ്​പെയിൻ, സ്വിറ്റ്​സർലൻഡ്​, ജർമനി, കാനഡ, ജപ്പാൻ, ലെബനൻ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ്​ രോഗം സ്​ഥിരീകരിച്ചത്​. അതിവ്യാപന ശേഷിയുള്ളതായാണ്​ ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ എന്നാണ്​ കണ്ടെത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona viruscovid 19Covid UK
News Summary - 82 people have tested positive for new mutant variant of SARS-CoV-2 in India
Next Story