ഡൽഹിയിൽ 85 ബി.എസ്.എഫ് ജവാൻമാർക്ക് കൂടി കോവിഡ്
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 85 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ വൈറസ് ബാധ സ്ഥിരീകരിച്ച ബി.എസ്.എഫ് ജവാൻമാരുടെ എണ്ണം 154 ആയി. ജമാ മസ്ജിദ്, ചാന്ദിനി മഹല്‍ പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്ന 126, 178 ബറ്റാലിയനിലുള്ള 60 ലധികം ജവാൻമാർക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജസ്ഥാനിലെ ജോധ്പുരിലെ ബറ്റാലിയനിൽ നിന്നും വിന്യസിക്കപ്പെട്ട 30 ബി.എസ്.എഫുകാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹി വാൾഡ് സിറ്റി ഏരിയയിൽ സുരക്ഷാ ചുമതലക്കായി വിന്യസിച്ചിരുന്നവർക്കാണ് കോവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ബി.എസ്.എഫിെൻറ സബ്സിഡിയറി ട്രെയിനിങ് സെൻററിൽ ക്വാറൻറീൻ ചെയ്തു.
ഡല്‍ഹി ആർ.കെ പുരയിലെ ആശുപത്രിയിലുള്ള എട്ട് ബി.എസ്.എഫ് ജവാന്മാര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ത്രിപുരയിൽ ഇതുവരെ 37 ജവാൻമാർക്ക് കോവിഡ് വൈറസ് ബാധിച്ചതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.