രാജ്യത്തെ മുതിർന്ന പൗരന്മാരിൽ 86ശതമാനവും സമ്പൂർണ വാക്സിനേഷൻ സ്വീകരിച്ചവർ- മൻസൂഖ് മാണ്ഡവ്യ
text_fieldsന്യൂഡൽഹി: കോവിഡിന്‍റെ നാലാം തരംഗത്തിന്‍റെ സാധ്യതകൾ നിലനിൽക്കെ രാജ്യത്തെ മുതിർന്ന പൗരന്മാരിൽ 86ശതമാനവും സമ്പൂർണ പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയവരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. രാജ്യത്ത് ഇതുവരെ നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 188 കോടി പിന്നിട്ടു. 18 മുതൽ 59 വരെ പ്രായക്കാർക്കിയടിൽ ഇതുവരെ 46,044 മുൻകരുതൽ ഡോസ് വാക്സിൻ നൽകിയതായും അദ്ദേഹം പറഞ്ഞു. ഇതോടെ ഈ പ്രായക്കാർക്കിടയിൽ നൽകിയ മുൻകരുതൽ ഡോസുകളുടെ എണ്ണം 5,15,290 ആയി.
18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഏപ്രിൽ 10 മുതൽ മുൻകരുതൽ ഡോസുകൾ സ്വീകരിക്കാൻ അനുമതിയുണ്ട്. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ഒൻപത് മാസം പൂർത്തിയാക്കിയവർക്കാണ് വാക്സിൻ സ്വീകരിക്കാനാകുക. കഴിഞ്ഞ വർഷം ജനുവരി 16 നാണ് വാക്സിനേഷൻ രാജ്യത്തുടനീളം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും, രണ്ടാം ഘട്ടത്തിൽ 60 വയസിന് മുകളിലുള്ളവർക്കും, മൂന്നാം ഘട്ടത്തിൽ 45 വയസിന് മുകളിലുള്ളവർക്കും, നാലാം ഘട്ടത്തിൽ 18 മയസിന് മുകളിലുള്ളവർക്കും വാക്സിൻ നൽകി. ജനുവരി 3 മുതലാണ് 15-18 പ്രായക്കാർക്ക് വാക്സിൻ നൽകിയത്.
ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും 60 വയസും അതിനുമുകളിലും പ്രായമുള്ളവർക്കും പ്രതിരോധ കുത്തിവെപ്പിന്‍റെ മുൻകരുതൽ ഡോസുകൾ രാജ്യത്ത് നൽകിയിരുന്നു. മാർച്ച് 16 മുതൽ 12-14 വയസ് പ്രായമുള്ളവർക്കും വാക്സിൻ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.