Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ 88 കാരന്​...

ഡൽഹിയിൽ 88 കാരന്​ ​േകാവിഡ്​ രോഗമുക്തി

text_fields
bookmark_border
ഡൽഹിയിൽ 88 കാരന്​ ​േകാവിഡ്​ രോഗമുക്തി
cancel

ന്യൂഡൽഹി: കോവിഡ്​ രോഗത്തിൽ നിന്നും മുക്തനായി 88 വയസായ മുൻ വ്യോമസേന ഉദ്യോഗസ്​ഥൻ ആശുപത്രി വിട്ടു. ഹിമാചൽ പ്രദേശിലെ ഉന സ്വദേശിയായ കെ.എസ്​. ജസ്​വാലാണ്​ കോവിഡിനെ തോൽപ്പിച്ചത്​. 

​ഏപ്രിൽ 27നാണ്​ ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. തുടർന്ന്​ ഡൽഹിയിലെ കോൽ​െമറ്റ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്​ച നീണ്ട ചികിത്സക്ക്​ ശേഷം മേയ്​ ഒമ്പതിന്​ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാകുകയായിരുന്നു. പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന്​ ഇദ്ദേഹം ആശുപത്രി വിട്ടു. 

1932 നാണ്​ ഇദ്ദേഹം ജനിച്ചത്​. ചിട്ടയായ ഭക്ഷണക്രമവും ശൈലിയും പിന്തുടർന്നുപോന്നിരുന്ന ഇദ്ദേഹത്തിന്​ മറ്റു ജീവിത ശൈലി രോഗങ്ങൾ ഉണ്ടായിരുന്നില്ല. ​ദൈവത്തോടും ചികിത്സിച്ച ഡോക്​ടർമാരോടും നന്ദി പറയുന്നതായി ​രോഗം ഭേദമായ ജസ്​വാൽ പ്രതികരിച്ചു. മഹാമാരിയിൽനിന്നും 88 കാരനായ ഇദ്ദേഹം രോഗമുക്തനായി ആശുപത്രി വിടുന്നത്​ ആത്മവിശ്വാസം ഉയർത്തുന്നതായി ആശുപത്രി അധികൃതരും പ്രതികരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newscovid 19
News Summary - 88 Year Old Patient Recovers from COVID-19 in Delhi -India news
Next Story