ഡൽഹി ഹോട്ടലിൽ തീപിടിത്തം; മൂന്നു മലയാളികൾ ഉൾപ്പെെട 17 മരണം
text_fieldsന്യൂഡൽഹി: കരോൾബാഗിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു. 35 പേർക്ക് പര ിക്കേറ്റു. ചൊവ്വാഴ്ച പുലർച്ച നാലു മണിയോടെ ഹോട്ടൽ അർപ്പിത പാലസിലാണ് തലസ്ഥാന നഗരിയെ നടുക്കിയ അഗ്നിബാധ . എറണാകുളം ചേരാനെല്ലൂർ സ്വദേശിനി നളിനി അമ്മ (85), മക്കളായ പി.സി. വിദ്യാസാഗർ (59), പി.സി. ജയശ്രീ (53) എന്നിവരാണ് മരിച്ച മലയ ാളികൾ. മൂന്നുപേരും പൊള്ളലേറ്റാണ് മരിച്ചത്. നളിനി അമ്മയുടെ കൂെടയുണ്ടായിരുന്ന സഹോദരിയടക്കം ബന്ധുക്കളായ 10 പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
മലയാളികളുടെ മൃതദേഹം ബുധനാഴ്ച പുലർച്ച എയർ ഇന്ത്യ എക്സ്പ്രസിൽ നാട്ടി ലെത്തിക്കും. തമിഴ്നാട് സ്വദേശികളായ അരവിന്ദ് സുകുമാരൻ, നന്ദകുമാർ എന്നിവരടക്കം മൂന്നുപേർ, മ്യാന്മർ സ്വദേശിക ളായ രണ്ടുപേർ, ചണ്ഡിഗഢ് സ്വദേശിയായ െഎ.ആർ.എസ് ഉദ്യോഗസ്ഥൻ സുരേഷ് കുമാർ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ് ഞു.
ആളിപ്പടർന്ന തീയിൽനിന്ന് രക്ഷനേടാൻ താഴേക്ക് ചാടിയ അമ്മയും കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടും. മറ്റുള്ളവർ പുക ശ്വസിച്ചും വെന്തുമാണ് മരിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. അഞ്ചു നിലകളുള്ള കെട്ടിടത്തിെൻറ രണ്ടാം നിലയിൽനിന്നാണ് തീപടർന്നത്. മരംകൊണ്ട് നിർമിച്ച കോണിയിലും തീപടർന്നതോടെ ആളിക്കത്തി. ടെറസിൽ അനധികൃതമായി നിർമിച്ച റൂഫ് ടോപ്പും തീപിടിച്ച് ആളിക്കത്തിയതോടെ രക്ഷപ്പെടാനായി ടെറസിലേക്ക് ഓടിക്കയറിയവർ ദുരന്തത്തിലകപ്പെട്ടു. ടെറസിൽ ഏറെനേരം തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിച്ച െഎ.ആർ.എസ് ഉദ്യോഗസ്ഥൻ സുരേഷ് കുമാർ താഴേക്ക് വീഴുകയായിരുന്നു.
ഗാസിയാബാദിലുള്ള സഹോദരിയുടെ ചെറുമകളുടെ വിവാഹത്തിനു ശേഷം ആഗ്ര സന്ദർശിച്ച് ഡൽഹിയിലെത്തിയതായിരുന്നു നളിനിയമ്മ അടക്കമുള്ള 13 അംഗ മലയാളി സംഘം. മൂന്നാം നിലയിലായിരുന്ന ഇവരെ ഫയർ ഫോഴ്സ് സംഘമെത്തി ജനൽ തകർത്താണ് രക്ഷപ്പെടുത്തിയത്. ജയശ്രീയെ സംഭവ സ്ഥലത്തുവെച്ചുതന്നെ തിരിച്ചറിഞ്ഞു. രണ്ടുപേർക്കു വേണ്ടി നടത്തിയ അന്വേഷണത്തിലാണ് നളിനി അമ്മയുടെയും വിദ്യാസാഗറിേൻറയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
24 ഫയർ ഫോഴ്സ് യൂനിറ്റുകൾ ചേർന്ന് ഏഴുമണിയോടെയാണ് തീ നിയന്ത്രണ വിേധയമാക്കിയത്. ഗാസിയാബാദിൽ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാ പ്രവർത്തനത്തിൽ പെങ്കടുത്തു. ഹോട്ടലിൽ അപകടം നടക്കുേമ്പാൾ 150ലധികം പേർ ഉണ്ടായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു. മൃതദേഹങ്ങൾ രാംമനോഹർ ലോഹ്യ ആശുപത്രി, ലേഡി ഹാർഡിങ് ആശുപത്രി, ബി.എൽ.കെ ആശുപത്രി എന്നിവിടങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം
ന്യൂഡൽഹി: മരിച്ചവരുടെ കുടുംബത്തിന് ഡൽഹി സർക്കാർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഡൽഹി സർക്കാറിെൻറ നാലാം വാർഷിക ആഘോഷം റദ്ദ് ചെയ്തു. അപകടമുണ്ടാവുേമ്പാൾ രക്ഷപ്പെടുന്നതിനു വേണ്ടിയുള്ള വാതിൽ അടച്ചതായും അനധികൃതമായി രണ്ടുനില അധികം നിർമിച്ചതായും മന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു
ന്യൂഡൽഹി: ബുധനാഴ്ച പുലർച്ച ഡൽഹി കരോൾബാഗിൽ 17 പേർ മരിച്ച സംഭവത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ അനുശോചിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, െലഫറ്റനൻറ് ഗവർണർ അനിൽ ബൈജൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ് എം.പി, ബിനോയ് വിശ്വം, എം.കെ. രാഘവൻ, ആേൻറാ ആൻറണി, വി.എം. മുരളീധരൻ, മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, സി.പി.െഎ നേതാവ് ആനി രാജ തുടങ്ങിയവർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.