പ്രതികൂല കാലാവസ്ഥ: കർണാടകയിൽ നിന്നുള്ള ഒമ്പത് ട്രെക്കിങ് യാത്രികർ ഉത്തരാഖണ്ഡിൽ മരിച്ചു; അഗാധ ദുഃഖം രേഖപ്പെടുത്തി സിദ്ധരാമയ്യ
text_fieldsബംഗളൂരു: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കർണാടകയിൽ നിന്നുള്ള ഒമ്പത് ട്രെക്കിങ് യാത്രക്കാർ ഉത്തരാഖണ്ഡിലെ സഹസ്ത്ര താളിനു സമീപം മരിച്ചു. ട്രെക്കിങ് സംഘത്തിൽ നിന്നുള്ള ഏതാനും ആളുകളെ കാണാതായിട്ടുമുണ്ട്.
സഹസ്‌ത്ര താളിന് സമീപം മോശം കാലാവസ്ഥയിൽ കുടുങ്ങി കർണാടകയിൽ നിന്നുള്ള ഒമ്പത് ട്രെക്കിങ് യാത്രികർ മരിച്ചെന്നറിഞ്ഞതിൽ വേദനയുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. രക്ഷപ്പെടുത്തിയ എല്ലാ ട്രെക്കിങ് തൊഴിലാളികളെയും കർണാടകയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നും അദ്ദേഹം ഡെറാഡൂണിലെത്തിയ റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡക്ക് നിർദേശം നൽകി.
എന്നാൽ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങൾ കർണാടകയിലേക്ക് കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾക്കും സിദ്ധരാമയ്യ ഗൗഡയെ ചുമതലപ്പെടുത്തി.
ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിൽ 15,000 അടി ഉയരത്തിലുള്ള ഒരു പാതയാണ് സഹസ്ത്ര താൽ ട്രെക്ക്. 22 അംഗ സംഘത്തിലെ ഒമ്പത് ട്രെക്കർമാരാണ് ചൊവ്വാഴ്ച സഹസ്ത്ര താലിലേക്കുള്ള യാത്രാമധ്യേ മോശം കാലാവസ്ഥയെ തുടർന്ന് വഴിതെറ്റി മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.