കിളിമഞ്ചാരോ കീഴടക്കി ഒമ്പതുകാരി; റിത്വികക്ക് മുന്നിൽ തലകുനിച്ചത് ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി
text_fieldsആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കി ഇന്ത്യക്കാരിയായ പെൺകുട്ടി. ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയായ ഒമ്പതുകാരി റിത്വികശ്രീയാണ് ടാൻസാനിയയിൽ സ്ഥിതിചെയ്യുന്ന കിളിമഞ്ചാരോ പർവതം കീഴടക്കിയത്. കിളിമഞ്ചാരോ കീഴടക്കുന്ന ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ വ്യക്തിയും ഏഷ്യയിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയുമാണ് റിത്വിക.
ഗൈഡായ അച്ഛനോടൊപ്പമാണ് റിത്വിക പർവ്വതാരോഹണം നടത്തിയത്. അനന്തപുരിലെ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ ഗാന്ധം ചന്ദ്രഡു ട്വിറ്റൽ റിത്വികശ്രീയെ അഭിനന്ദിച്ചു. 'കിളിമഞ്ചാരോയെ കീഴടക്കിയ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞതും ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞതുമായ പെൺകുട്ടിയായി മാറിയതിന് അനന്തപൂരിലെ റിത്വികശ്രീയെ അഭിനന്ദിക്കുന്നു. നിരവധി പ്രതിബന്ധങ്ങൾക്കിടയിലും നിങ്ങൾ അവസരങ്ങൾ തേടിപ്പിടിച്ചിട്ടുണ്ട്. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നത് തുടരുക' -ഗാന്ധം ചന്ദ്രഡു ട്വിറ്ററിൽ കുറിച്ചു.
Congratulations to Ritwika Sree of Ananthapur for becoming the world's second youngest& Asia's youngest girl to scale Mt Kilimanjaro. You have grabbed the opportunities despite many odds.Keep inspiring@ysjagan #APGovtSupports#AndhraPradeshCM#PowerofGirlChild pic.twitter.com/Xu8LZw8OVz
— Gandham Chandrudu IAS (@ChandruduIAS) February 28, 2021
ക്രിക്കറ്റ് പരിശീലകനും സ്‌പോർട്‌സ് കോർഡിനേറ്ററുമാണ് റിത്വികയുടെ പിതാവ്. തെലങ്കാനയിലെ ഭോംഗിറിലെ റോക്ക് ക്ലൈംബിങ് സ്കൂളിൽ പരിശീലനം നേടിയ റിത്വിക ലഡാക്കിൽ ലെവൽ ടു പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.