കശ്മീർ ജമാഅത്തെ ഇസ്‍ലാമിയുടെ 90 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
text_fieldsശ്രീനഗർ: നിരോധിത സംഘടനയായ കശ്മീർ ജമാഅത്തെ ഇസ്‌ലാമിയുടെ 90 കോടി രൂപയുടെ 11 സ്വത്തുവകകൾ ജമ്മു-കശ്മീർ സർക്കാർ കണ്ടുകെട്ടി. സംഘടനക്കെതിരെ ബട്മാലൂ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ ഏജൻസിയുടെ ശിപാർശപ്രകാരമാണ് അനന്ത്നാഗ് ജില്ല മജിസ്‌ട്രേറ്റിന്റെ നടപടി. സ്വത്തുവകകളുടെ ഉപയോഗത്തിനും പ്രവേശനത്തിനും നിയന്ത്രണങ്ങളേർപ്പെടുത്തി. അനന്ത്നാഗിൽ കശ്മീർ ജമാഅത്തെ ഇസ്‌ലാമിയുടെ ഉടമസ്ഥതയിലുള്ളതോ കൈവശംവെച്ചിരിക്കുന്നതോ ആയ താമസകെട്ടിടങ്ങൾ ഉൾപ്പെടെയുള്ള 11 വസ്തുവകകളാണ് കണ്ടുകെട്ടിയത്. നവംബർ 10ന് ഷോപിയാനിൽ ജമാഅത്തെ ഇസ്‍ലാമിയുടെ രണ്ടു സ്കൂൾ കെട്ടിടങ്ങൾ ഉൾപ്പെടെ ഒമ്പതു സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. 2019ൽ നിരോധിച്ച സംഘടനയുടെ 188 വസ്തുവകകൾ ജമ്മു-കശ്മീരിൽ ഉടനീളം കണ്ടെത്തിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.