ചെന്നൈ വിമാത്താവളത്തിൽനിന്നും റദ്ദാക്കിയത് 90 ൽ അധികം സർവിസുകൾ
text_fieldsചെന്നൈ: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതും കർശന യാത്ര വിലക്ക് ഏർപ്പെടുത്തിയതും കാരണം ചെന ്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള നിരവധി വിമാന സർവിസുകൾ റദ്ദാക്കി. മാർച്ച് 11 വരെ 90ൽ അധികം സർവിസുകളാണ് റദ്ദാക്കിയത്.
സിംഗപ്പൂർ എയർലൈൻസ്, ഇൻഡിഗോ, ശ്രീലങ്കൻ എയർലൈൻസ്, എയർ ഇന്ത്യ, കതായ് പസഫിക്, കുവൈത്ത് എയർലൈൻസ്, ലുഫ്താൻസ എന്നീ കമ്പനികളുടെ വിമാന സർവിസുകളാണ് റദ്ദാക്കിയത്. ദുബൈ, കൊളംബോ, സിംഗപ്പൂർ, കുവൈത്ത് എന്നീ പ്രധാന സ്ഥലങ്ങളിലേക്കുള്ള വിമാന സർവിസുകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു.
കോവിഡ് 19 ബാധയെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്നാണ് സർവിസുകൾ റദ്ദാക്കിയതെന്ന് ചില കമ്പനികൾ അറിയിച്ചു. എന്നാൽ ചില കമ്പനികൾ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർവിസ് റദ്ദാക്കുന്നത്. വിമാനമാർഗം സഞ്ചരിക്കുന്നവരുടെ എണ്ണം കുറഞ്ഞതായും അധികൃതർ അറിയിച്ചു.
നിലവിൽ വിമാനങ്ങളുടെ പകുതിപോലും സീറ്റുകൾ ബുക്ക് ചെയ്യാതെ ഒഴിഞ്ഞുകിടക്കുകയാണ്. അതിനാൽ സർവിസ് നടത്തിയാൽ അധിക ചെലവ് വരുമെന്നതിനാലാണ് സർവിസ് റദ്ദാക്കുന്നതെന്നും അധികൃതർ പറയുന്നു.
രാജ്യത്തെ 500ൽ അധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഏകദേശം 33,000 യാത്രക്കാർ ദിനംപ്രതി ചെന്നൈ വിമാനത്താവളത്തെ ആശ്രയിക്കാറുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.