മഹാരാഷ്ട്രയിൽ 900 വ്യാജസിനിമാ വെബ്സൈറ്റുകൾ കണ്ടെത്തി
text_fieldsമുംബൈ: സിനിമകൾ വ്യാജമായി ചോർത്തുന്ന 900 വെബ്സൈറ്റുകൾ മഹാരാഷ്ട്ര പൊലീസ് കണ്ടെത്തി. പൈറസിയുടെ ഉറവിടം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്ര പൊലീസിെൻറ സൈബർ സെൽ ആരംഭിച്ച ദൗത്യത്തിെൻറ ഭാഗമായാണ് വ്യാജകോപ്പികൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾ കണ്ടെത്തിയത്.
ഭൗതിക സ്വത്തവകാശ നിയമപ്രകാരം ഇൗ വെബ്സൈറ്റുകൾക്കെതിരെ ക്രിമിനൽ കുറ്റത്തിന് പൊലീസിന് കേസെടുക്കാവുന്നതാണ്.
മോഷൻ പിക്ച്ചേഴ്സ് അസോസിയേഷൽ ഒാഫ് അമേരിക്ക എന്ന ഗ്രൂപ്പുമായി ചേർന്നാണ് സൈബർ സെൽ വ്യാജ സിനിമാ സൈറ്റുകളെ തടയാനുള്ള ദൗത്യം ആരംഭിച്ചത്. പതിനൊന്ന് അംഗങ്ങളാണ് സംഘത്തിലുള്ളത്.
സിനിമകളുടെ തിയേറ്റർ റിലീസിനൊപ്പം അതിെൻറ വ്യാജപകർപ്പ് വെബ്സൈറ്റിൽ ഉൾപ്പെടുത്തി ഡൗൺലോഡ് ചെയ്യാവുന്ന തരത്തിലാണ് ഇവ പ്രവർത്തിച്ചിരുന്നത്. സിനിമകളുടെ പകർപ്പ് എടുക്കാനുള്ള വ്യക്തിയും സോഫ്റ്റ്വെയർ –ഹാർഡ്വെയർ എന്നിവയും സംഘടിപ്പിച്ചാൽ സൈറ്റുകൾ എളുപ്പത്തിൽ തുടങ്ങാവുന്നതാണ്. ഇത്തരം വെബ്സൈറ്റുകൾക്കെതിരെ നിയമനടപടി എടുക്കുമെന്നും സൈബർ പൊലീസ് ഇൻസ്പെക്ടർ ജനറൽ ബ്രിജേഷ് സിങ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.