മൻമോഹൻസിങ്ങിന് 92; ആശംസകളുമായി നേതാക്കൾ
text_fieldsന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് 92 വയസ്സ്. പിറന്നാൾ ദിനത്തിൽ ഡോ. സിങ്ങിന് രാജ്യത്തിന്റെ വിവിധ തുറകളിലുള്ളവർ ആശംസ നേർന്നു. 1991-96 കാലത്ത് പി.വി. നരസിംഹറാവു സർക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് 2004 മുതലുള്ള 10 വർഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുടെ പ്രധാനമന്ത്രിയായത്.
മൻമോഹൻ സിങ്ങിന് ആയുരാരോഗ്യ സൗഖ്യം നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ലാളിത്യത്തിന്റെയും അഭിമാനത്തിന്റെയും ആൾരൂപമാണ് മൻമോഹൻസിങ്ങെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അദ്ദേഹത്തിന്റെ വിനയവും ബുദ്ധിവൈഭവവും രാജ്യത്തിനായുള്ള സേവനങ്ങളും കോടിക്കണക്കിന് ഇന്ത്യക്കാരെ എന്നും പ്രചോദിപ്പിക്കുമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പോലുള്ള നിരവധി കാര്യങ്ങൾ ആവിഷ്‍കരിച്ച് നടപ്പാക്കിയ നേതാവാണ് മൻമോഹൻ സിങ്ങെന്ന് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.