രാജ്യത്ത് പുതുതായി 92 കേസുകൾ; 24 മണിക്കൂറിനിടെ നാലുമരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് പുതുതായി 92 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച് ചു. 24 മണിക്കൂറിനുള്ളിൽ നാലു മരണം സ്ഥിരീകരിച്ചു.
ഇതുവരെ 1200ഓളം പേർക്കാണ് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതെന്നും ജോയിൻറ് സെക്രട്ടറി ലാവ് അഗർവാൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
29 പേർ കോവിഡ് മൂലം മരിച്ചു. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള പത്തുദിവസം നിർണായകമാണ്. രോഗബാധ പടരാതിരിക്കാൻ ശ്രദ്ധിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും ലോക്ക്ഡൗൺ നിയന്ത്രണം അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ 67 പേർക്ക് രോഗം; ബാധിതരിൽ മലയാളി ഡോക്ടറുടെ കുടുംബവും
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 67 ആയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ഒരു ദിവസത്തിനിടെ 17 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധമൂലം ഒരാൾ മാത്രമാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേരെ ഡിസ്ചാർജ് ചെയ്തു. 121 പേരുടെ പരിശോധന റിപ്പോർട്ട് ലഭ്യമാവേണ്ടതുണ്ട്. അതിനിടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡി.എം.കെ ഒാൺൈലൻ വഴി ഒരു കോടി രൂപ കൈമാറിയതായി പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ അറിയിച്ചു.
ബാധിച്ചവരിൽ മലയാളി ഡോക്ടറുടെ കുടുംബവും ഉൾപ്പെടും. കോയമ്പത്തൂർ പോത്തന്നൂർ റെയിൽവേ ആശുപത്രിയിലെ കോട്ടയം സ്വദേശിനിയായ േഡാക്ടർക്കും പത്തുമാസം പ്രായമായ കുഞ്ഞിനുമടക്കം കുടുംബത്തിലെ നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോയമ്പത്തൂർ ഇ.എസ്.െഎ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.