Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2021 8:08 AM IST Updated On
date_range 6 May 2021 8:08 AM ISTകോവിഡിൽ പിടിവിട്ട് മഹാരാഷ്ട്ര; ഇന്നലെ മാത്രം 920 മരണം, 57,640 പുതിയ രോഗികൾ
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിതീവ്രം. ഇന്നലെ മാത്രം 920 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 57,640 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ, അതിരൂക്ഷമായി ബാധിച്ച ജില്ലകളിൽ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് വരുന്നതായി അധികൃതർ പറഞ്ഞു.
തലസ്ഥാനമായ മുംബൈയിൽ 3879 പേർക്കാണ് ഇന്നലെ രോഗം. 77 മരണവും റിപ്പോർട്ട് ചെയ്തു. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനത്ത് നിലവിൽ 6.41 ലക്ഷം രോഗികളാണുള്ളത്.
അതേസമയം, മുംബൈ, ഒൗറംഗബാദ്, താനെ, നാസിക്. നാഗ്പൂർ തുടങ്ങിയ ജില്ലകളിൽ രോഗബാധ നിരക്കിൽ കുറവുണ്ടായതായി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story