രാജ്യത്ത് പടർന്നുപിടിച്ച് കോവിഡ്; ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗബാധിതർ, 513 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം. 24 മണിക്കൂറിനിടെ 93,249 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 60,048 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ 513 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,64,623ആയി ഉയർന്നു.
1,24,85,509 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,16,29,289 പേർ രോഗമുക്തി നേടി. 6,91,597 പേരാണ് നിലവിൽ ചികിത്സയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
7,59,79,651പേരാണ് രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഡ്, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതൽ.
രാജ്യത്ത് പുതുതായി സ്ഥിരീകരിക്കുന്ന 60 ശതമാനം കേസുകളും മഹാരാഷ്ട്രയിലാണ്. രണ്ടു മാസത്തിനിടെ മഹാരാഷ്ട്രയിൽ ഒമ്പതുമടങ്ങാണ് കോവിഡ് വ്യാപനം. ശനിയാഴ്ച മാത്രം 49,447 കേസുകളും 277 മരണവും മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.