ജമ്മു കശ്മീരിൽ 11 ദിവസത്തിനിടെ 94 സ്ഥലങ്ങളിൽ കാട്ടുതീ
text_fieldsശ്രീനഗർ: കഴിഞ്ഞ 11 ദിവസങ്ങളിലായി ജമ്മു കശ്മീരിൽ വനമേഖലകളിൽ റിപ്പോർട്ട് ചെയ്തത് 94 തീപ്പിടുത്തം. ഏപ്രിൽ 2, 3 തിയതികളിലായിട്ടാണ് ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. നിരന്തരമുണ്ടാകുന്ന കാട്ടുതീ ജമ്മുവിലെ ജൈവവൈവിധ്യത്തിന് ഭീഷണി ഉയർത്തുകയും പ്രദേശ വാസികളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുമുണ്ട്. ജമ്മു കശ്മീരിലെ 20 ജില്ലകളിൽ 15 എണ്ണത്തിലും കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കാട്ടുതീയുടെ ആശങ്കാജനകമായ വർധനവ് കണക്കിലെടുത്ത്, ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. സസ്യജാലങ്ങൾ കൂടുതലുളള സ്ഥലങ്ങളിൽ പുകവലിക്കരുതെന്നും തീ പടരുമ്പോൾ കാട്ടിൽ പ്രവേശിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാട്ടുതീ വർധിച്ചു വരുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട തീപിടുത്ത പ്രതിരോധ തന്ത്രങ്ങൾ, ഉപകരണങ്ങൾ, സമഗ്രമായ ബോധവൽക്കരണ പരിപാടികൾ എന്നിവയുൾപ്പെടെ ദുരന്തനിവാരണത്തിന് കൂടുതൽ ശക്തമായ സമീപനം വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.