ബീഹാറിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കടത്തി കൊണ്ടുപോയ 95 കുട്ടികളെ രക്ഷപ്പെടുത്തി
text_fieldsലഖ്നോ: ബീഹാറിൽ നിന്ന് ഉത്തർപ്രദേശിലേക്ക് അനധികൃതമായി കൊണ്ടുപോകുകയായിരുന്ന 95 കുട്ടികളെ ഉത്തർപ്രദേശ് ബാലാവകാശ കമ്മീഷൻ രക്ഷപ്പെടുത്തി. വെള്ളിയാഴ്ചയാണ് സംഭവം.
ഉത്തർപ്രദേശിലെ ബാലാവകാശ കമ്മീഷന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ശിശുക്ഷേമ വകുപ്പ് കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. നാല് വയസിനും 12 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.
ആകെ 95 കുട്ടികളാണ് ഉണ്ടായിരുന്നത്. കുട്ടികളുമായി വന്നവരുടെ കയ്യിൽ മാതാപിതാക്കളുടെ സമ്മതപത്രം ഇല്ലായിരുന്നുവെന്ന് ശിശുക്ഷേമ വകുപ്പ് ചെയർപേഴ്‌സൺ സർവേഷ് അവസ്തി പറഞ്ഞു. ഭൂരിഭാഗം കുട്ടികൾക്കും അവരെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്ന്പോലും അറിയില്ലായിരുന്നു. ഇവരുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട് കുട്ടികളെ തിരിച്ചേൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബീഹാറിൽ നിന്ന് കടത്തികൊണ്ടുപോവുകയായിരുന്ന കുട്ടികളെ ഗോരഖ്പൂരിൽ വെച്ച് ഉത്തർപ്രദേശ് ശിശുക്ഷേമ വകുപ്പ് രക്ഷപ്പെടുത്തിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.