ഇന്ത്യൻ സംസ്കാരത്തിന്റെ ആണിക്കല്ല് സ്ത്രീകളാണ് - സരോജിനി നായിഡു അമേരിക്കയിൽ നടത്തിയ പ്രസംഗത്തിന്റെ അപൂർവ വിഡിയോ
text_fieldsവാഷിങ്ടൻ: ഇന്ത്യയുടെ വാനമ്പാടിയായ സ്വാതന്ത്ര്യസമര സേനാനി സരോജിനി നായിഡുവിന്റെ പഴയ പ്രസംഗമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 1928 ൽ അമേരിക്കയിൽ ഇന്ത്യൻ അംബാസിഡറായി എത്തിയ സരോജിനി അവിടുത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്റെ വിഡിയോ ആണിത്.
സ്വാതന്ത്ര്യ സമര സേനാനി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ അധ്യക്ഷ, ആദ്യ വനിതാ ഗവർണർ തുടങ്ങിയ എല്ലാ നിലകളിലും ചരിത്രം കുറിച്ച സരോജിനിയുടെ 95 വർഷം മുമ്പുള്ള വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത് നോർവെയുടെ മുൻ പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് മന്ത്രി എറിക് സോൾഹെം ആണ്. 55 സെക്കന്റ് നീണ്ട വിഡിയോയിൽ സരോജിനി വനിത എന്ന നിലയിൽ ഇന്ത്യ പ്രതിനിധീകരിക്കുന്നതിലൂടെ പുതിയ ലോകത്തിന് നൽകുന്ന സന്ദേശമെന്താണെന്ന് വ്യക്തമാക്കുന്നു.
‘ സുഹൃത്തുക്കളെ, ആയതിരക്കണക്കണിന് മൈലുകൾ കടന്നാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്. ലോകത്തിലെ ഏറ്റവും പുതിയ രാജ്യത്ത് പുരാതനമായ ഇന്ത്യയുടെ അംബാസിഡറായാണ് എത്തിയത്. യാഥാസ്ഥിതികത പഠിപ്പിക്കുന്ന ഒരു രാജ്യം എങ്ങനെയാണ് ഒരു സ്ത്രീയെ തങ്ങളുടെ പ്രതിനിധിയായി, അംബാസിഡറായി തെരഞ്ഞെടുത്തതെന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും. എന്നാൽ നിങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ പൂർണ ചരിത്രം പഠിക്കുകയാണെങ്കിൽ നിങ്ങൾക്ക് തിരിച്ചറിയാനാകും, അതിന്റെ സംസ്കാരത്തിന്റെ ആണിക്കല്ല് സ്ത്രീയാണെന്ന്. അതിന്റെ എല്ലാ പ്രചോദനവും, രാജ്യത്തിന് പുറത്തേക്ക് പോയ എല്ലാ സമാധാന ദൂതിന്റെയും കേന്ദ്രം വനിതകളായിരുന്നു. - അവർ വിഡിയോയിൽ പറയുന്നു.
1.8 ലക്ഷം വ്യൂവേഴ്സാണ് സരോജിനി നായിഡുവിന്റെ അപൂർവമായ പ്രസംഗം ശ്രവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.