97 തമിഴ് മീൻപിടിത്തക്കാർ ശ്രീലങ്കൻ കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയുമായി 97 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവിക സേനയുടെ കസ്റ്റഡിയിലുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രാജ്യസഭയെ അറിയിച്ചു.
ബുധനാഴ്ച വരെ 86 മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ കസ്റ്റഡിയിലുണ്ടായിരുന്നു. വ്യാഴാഴ്ച ഒരു ട്രോളർ കൂടി പിടികൂടി 11 പേരെ കൂടെ കസ്റ്റഡിയിലെടുത്തു. ഇതുവരെ പിടികൂടിയവരിൽ മൂന്നുപേർ വിചാരണ കാത്തിരിക്കുകയാണെന്നും ഡി.എം.കെ എം.പി തിരുച്ചി ശിവയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. 2018ലും 2023ലും ശ്രീലങ്കൻ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ശ്രീലങ്കൻ അധികൃതരുമായി സർക്കാർ ഇടക്കിടെ നയതന്ത്ര ചർച്ചകളിൽ ഏർപ്പെടുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.