Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദേശ രാജ്യങ്ങളിൽ...

വിദേശ രാജ്യങ്ങളിൽ തടവിലുള്ളത് 9728 ഇന്ത്യക്കാർ

text_fields
bookmark_border
jail
cancel

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത് 9728 ഇ​ന്ത്യ​ക്കാ​രെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സി​ങ്. ലോ​ക്സ​ഭ​യി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. നി​ല​വി​ൽ 31 രാ​ജ്യ​ങ്ങ​ളു​മാ​യി ത​ട​വു​കാ​രു​ടെ കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​ന് ക​രാ​റു​ണ്ട്. ഇ​ത​നു​സ​രി​ച്ച് ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ത​ട​വി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​വും. ഇ​വ​ർ ശി​ക്ഷ​യു​ടെ ബാ​ക്കി കാ​ലാ​വ​ധി ഇ​ന്ത്യ​യി​ൽ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

യു.​എ.​ഇ​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ഇ​ന്ത്യ​ക്കാ​ർ ത​ട​വി​ലു​ള്ള​ത് (2308 പേ​ർ). സൗ​ദി അ​റേ​ബ്യ​യി​ൽ 2594 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ത​ട​വി​ൽ ക​ഴി​യു​ന്നു. നേ​പ്പാ​ളി​ൽ 1282, ഖ​ത്ത​റി​ൽ 588, കു​വൈ​ത്തി​ൽ 386, മ​ലേ​ഷ്യ​യി​ൽ 379, ബ​ഹ്റൈ​നി​ൽ 313, ചൈ​ന​യി​ൽ 174, പാ​കി​സ്താ​നി​ൽ 42, അ​ഫ്ഗാ​നി​സ്താ​നി​ൽ എ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ത​ട​വു​കാ​രു​ടെ എ​ണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - 9728 Indians are imprisoned in foreign countries
Next Story