അനുജത്തിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളുടെ കൈ അരിഞ്ഞെടുത്ത് 15കാരി
text_fieldsഹൈദരാബാദ്: യു.പിയിലെ ഹാഥറസ് അടക്കം നടുക്കമുളവാക്കുന്ന ബലാത്സംഗ വാർത്തകൾക്കിടയിൽ ആന്ധ്രയിൽനിന്നും വേറിട്ട വാർത്ത. കുഞ്ഞനുജത്തിയെ ആക്രമിക്കാൻ തുനിഞ്ഞവെൻറ കൈ അരിഞ്ഞെടുത്ത് 15കാരിയുടെ പ്രതിരോധം. ചിറ്റൂർ ജില്ലയിലെ തിരുമലരെടിപ്പള്ളി ഗ്രാമത്തിലാണ് സംഭവം.
നാൽക്കാലികൾക്കുള്ള തീറ്റക്കായി വനമേഖലയിലെത്തിയതായിരുന്നു ഇരുവരും. ഇവരെ പിന്തുടർന്ന ശങ്കരപ്പ എന്നയാൾ കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അനുജത്തിയുടെ അലറിക്കരച്ചിൽ കേട്ട് ഓടിയെത്തിയ പെൺകുട്ടി അയാളെ താക്കീത് ചെയ്തു.
എന്നാൽ, ഇത് അവഗണിച്ച് ആക്രമണം തുടരവെ കൈയിലുള്ള അരിവാളുകൊണ്ട് കൈത്തണ്ടക്ക് വെട്ടുകയായിരുന്നു. തുടർന്നാണ് കുട്ടി ഇയാളുടെ പിടിയിൽനിന്ന് മുക്തയായത്. അടുത്ത ആക്രമണം ഭയന്ന ശങ്കരപ്പ അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് മാതാപിതാക്കൾക്കൊപ്പം ഇരുവരും രാമസുന്ദരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ശങ്കരപ്പയെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ ആശുപത്രിയിലാക്കി. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.