Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്മീരിൽ ആറ്​...

ജമ്മുകശ്മീരിൽ ആറ്​ ഭീകരരെ സൈന്യം വധിച്ചു

text_fields
bookmark_border
ജമ്മുകശ്മീരിൽ ആറ്​ ഭീകരരെ സൈന്യം വധിച്ചു
cancel

ശ്രീനഗർ: ജമ്മുകശ്മീരിൽ ആറ്​ ഭീകരരെ സൈന്യം വധിച്ചു. ജെയ്​ഷെ -ഇ-മുഹമ്മദ്​ ഭീകരരാണ്​ കൊല്ലപ്പെട്ടതെന്ന്​ സൈന്യം വ്യക്​തമാക്കി. രണ്ട്​ വ്യത്യസ്ത ഏറ്റുമുട്ടലുകളിലായിരുന്നു ഭീകരർ കൊല്ലപ്പെട്ടത്​. അനന്തനാഗ്​, കുൽഗാം ജില്ലകളിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. കൊല്ലപ്പെട്ടവരിൽ രണ്ട്​ പാകിസ്താനി പൗരൻമാരും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്​.

രണ്ട്​ പേർ നാട്ടുകാരാണ്​. മറ്റ്​ രണ്ട്​ പേരെ തിരിച്ചറിഞ്ഞിട്ടില്ല. കുൽഗാമിലെ മിർഹാമ മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന്​ സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. പരിശോധനക്കിടെ ഭീകരർ സൈന്യത്തിന്​ നേരെ വെടിവെച്ചുവെന്നും തുടർന്ന്​ നടത്തിയ ചെറുത്ത്​ നിൽപ്പിലാണ്​ മൂന്ന്​ പേർ​ കൊല്ലപ്പെട്ടതെന്നും അധികൃതർ അറിയിച്ചു.

അനന്തനാഗിലെ നൗഗാം ഷഹാബാദ്​ മേഖലയിലുണ്ടായ വെടിവെപ്പിൽ ഒരു പൊലീസുകാരന്​ പരിക്കേൽക്കുകയും ചെയ്തുവെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu Kashmirjem terrorists
News Summary - ‘A big success for us’: 6 JeM terrorists killed on south Kashmir, say police
Next Story