Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹിന്ദു യുവതിയോട്...

ഹിന്ദു യുവതിയോട് സംസാരിച്ച മുസ്‍ലിം യുവാവിനെ ആക്രമിച്ച കേസ്; നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
Muslim man assaulted in Karnataka
cancel


മംഗളൂരു: സുഹൃത്തായ ഹിന്ദു യുവതിയോട് സംസാരിച്ച മുസ്‍ലിം യുവാവിനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ഉജിരെക്ക് സമീപം സഹീർ എന്ന 22കാരനാണ് ബസിൽ മർദനത്തിനിരയായത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.

യുവതി ബെൽത്തങ്ങാടി ഭാഗത്ത് ബസിൽനിന്ന് ഇറങ്ങുകയും സഹീർ യാത്ര തുടരുകയും ചെയ്തു. പിന്നീട് ഉജിരെയിൽ വെച്ച് ഒരു സംഘം ബസ് തടഞ്ഞുനിർത്തി സഹീറിനെ വലിച്ചിറക്കി മർദിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പ്രതികൾ ബജ്റംഗ്ദൾ പ്രവർത്തകരാണെന്നാണ് വിവരം. പരിക്കേറ്റ സഹീർ ഇന്നലെ രാത്രി ആശുപത്രി വിട്ടു. നാല് പ്രതികൾക്കെതിരെയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim menhindu womanchenneikarnatka
News Summary - A case of assault on a Muslim youth who spoke to a Hindu woman; Four people were arrested
Next Story