ഗവര്‍ണറും മമതയും `നേര്‍ക്കുനേര്‍', അഴിമതിക്കാരനാണെന്ന്
text_fieldsന്യൂഡല്‍ഹി: ബംഗാളില്‍ ഗവര്‍ണര്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. പുതുതായി ഗവര്‍ണര്‍ അഴിമതിക്കാനെന്നാണ് ആരോപിച്ചിരിക്കുന്നത്.
ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ക്കെതിരെ, 1996 ലെ ജയിന്‍ഹവാല കേസില്‍ ഉള്‍പ്പെട്ടയാളാണെന്ന് മമത ആരോപിച്ചു. എന്തുകൊണ്ടാണ് കേന്ദ്രം ഇതുപോലെ അഴിമതിക്കാരെ ഗവര്‍ണറായി നിയമിക്കുന്നത്. കുറ്റപത്രം പുറത്തെടുത്ത് അദ്ദേഹത്തിന്‍്റെ പേര് ഉണ്ടോ ഇല്ലയോ എന്ന് നോക്കൂവെന്ന് മമത ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സംഘര്‍ഷ ബാധിത മേഖല സന്ദര്‍ശിച്ച, ഗവര്‍ണര്‍
ബിജെപിയുടെ എം.എല്‍.എമാരെയും എംപിമാരെയും മാത്രമാണ കണ്ടത്. ഈ നീക്കത്തിനുപിന്നില്‍, ഉത്തര ബംഗാളിനെ ഭിന്നിപ്പിക്കാനുള്ള ഗൂഡാലോചനയാണിതിനുപിന്നില്‍. വടക്കന്‍ ബംഗാളിനും ജംഗന്‍മഹലിനും പ്രത്യേക സംസ്ഥാനം വേണമെന്ന ബിജെപി നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍,
മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ ഞെട്ടിപ്പോയെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ആരോപണം തീര്‍ത്തും തെറ്റാണ്. പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരനില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ളെന്നും ഗവര്‍ണര്‍ പറഞ്ഞു. 70 കാരനായ ധന്‍ഖര്‍ അധികാരമേറ്റതുമുതല്‍ മമത ബാനര്‍ജി വിമര്‍ശിക്കുകയാണ്. ഗവര്‍ണറെ നീക്കാന്‍ കേന്ദ്രത്തിന് മൂന്നു കത്തുകള്‍ മമത എഴുതിയിട്ടുണ്ട്.
"ഭരണഘടനയനുസരിച്ച്, ഞാന്‍ അദ്ദേഹത്തെ കാണുന്നത് തുടരും, എല്ലാ മര്യാദകളും പിന്തുടരുകയും ചെയ്യും ... പക്ഷേ, എന്‍്റെ കത്തുകള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും" മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.