യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മതം മാറാൻ നിർബന്ധിച്ച ദമ്പതികൾ അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിച്ച ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. റഫീഖ് എന്ന വ്യക്തിയും ഭാര്യയുമാണ് അറസ്റ്റിലായത്.
കുങ്കുമത്തിന് പകരം ബുർഖ ഉപയോഗിക്കാനും ദിവസം അഞ്ച് പ്രാവശ്യം നമസ്‌കരിക്കാനും യുവതിയെ ദമ്പതികൾ നിർബന്ധിച്ചുവെന്നും പരാതിയുണ്ട്. ഭർത്താവിനെ ഒഴിവാക്കി മതം മാറി ദമ്പതികളോടൊപ്പം താമസിച്ചില്ലെങ്കിൽ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
2020 ലാണ് യുവതി റഫീഖിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇവരുടെ ബന്ധം വളർന്നു. യുവതി ഭർത്താവുമായി പിരിയുകയും ചെയ്തു. 2021 മുതൽ യുവതി റഫീഖിന്റെയും ഭാര്യയുടെയും ഒപ്പമായിരുന്നു താമസം. റഫീഖ് യുവതിയെ ഭാര്യയുടെ മുന്നിൽ വെച്ച് ഒന്നിലധികം തവണ ബലാൽസംഗം ചെയ്തിരുന്നുവെന്നും പരാതിയിലുണ്ട്.
മതസ്വാതന്ത്ര്യത്തിനുള്ള കർണാടക സംരക്ഷണ നിയമം, ഐ.ടി ആക്ട് , എസ്.സി/എസ്.ടി ആക്‌ട്, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിലിടൽ പാർപ്പിക്കൽ എന്നീ വകുപ്പുകളാണ്
റഫീഖിന്റെയും ഭാര്യയുടെയും മേൽ ചുമത്തിയിരിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.