Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽ സർക്കാർ...

ബംഗളൂരുവിൽ സർക്കാർ നഴ്സറി സ്കൂൾ കെട്ടിടം തകർന്നുവീണു

text_fields
bookmark_border
building collapsed
cancel
camera_alt

ശി​വാ​ജി ന​ഗ​റി​ൽ ത​ക​ർ​ന്നു​വീ​ണ സ​ർ​ക്കാ​ർ ന​ഴ്സ​റി സ്കൂ​ൾ കെ​ട്ടി​ടം

ബം​ഗ​ളൂ​രു: ശി​വാ​ജി ന​ഗ​റി​ൽ സ​ർ​ക്കാ​ർ ന​ഴ്സ​റി സ്കൂ​ൾ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. കൂ​ക് റോ​ഡി​ൽ ബി.​ബി.​എം.​പി​യു​ടെ കീ​ഴി​ലു​ള്ള ന​ഴ്സ​റി കെ​ട്ടി​ട​മാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ നി​ലം​പൊ​ത്തി​യ​ത്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. പു​ല​ർ​ച്ച​യാ​യ​തി​നാ​ൽ വ​ൻ അ​ത്യാ​ഹി​ത​മാ​ണ് ഒ​ഴി​വാ​യ​ത്. 80 കു​രു​ന്നു​ക​ൾ പ​ഠി​ക്കു​ന്ന ന​ഴ്സ​റി​യാ​ണി​ത്.

കെ​ട്ടി​ട​ത്തി​ന്റെ ശോ​ച്യാ​വ​സ്ഥ​യെ കു​റി​ച്ച് സ്ഥ​ലം എം.​എ​ൽ.​എ​യോ​ട് പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. 50 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള​താ​യി​രു​ന്നു കെ​ട്ടി​ടം. പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്ന​താ​യി ശി​വാ​ജി ന​ഗ​ർ എം.​എ​ൽ.​എ റി​സ്‍വാ​ൻ അ​ർ​ഷ​ദ് പ്ര​തി​ക​രി​ച്ചു.

ത​ക​ർ​ന്ന ന​ഴ്സ​റി കെ​ട്ടി​ടം

ര​ണ്ടു വ​ർ​ഷം മു​മ്പ് സ്കൂ​ൾ കെ​ട്ടി​ടം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ ആ​റു സ്കൂ​ളു​ക​ൾ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​വ പു​ന​ർ​നി​ർ​മി​ക്കാ​ൻ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും എം.​എ​ൽ.​എ പ​റ​ഞ്ഞു. ബി.​ബി.​എം.​പി അ​ധി​കൃ​ത​ർ എ​ത്തി കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore NewsBuildingKarnataka GovernmentCollapsedNursery school
News Summary - A government nursery school building collapsed in Bengaluru
Next Story