Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേന്ദ്രത്തിൽനിന്ന്​ ജി.എസ്​.ടി കുടി​ശ്ശിക ആവശ്യപ്പെട്ടും കേരളത്തെ വാഴ്​ത്തിയും തമിഴ്​നാടിന്‍റെ പുതിയ ധനമന്ത്രി പി.ടി.ആർ
cancel
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രത്തിൽനിന്ന്​...

കേന്ദ്രത്തിൽനിന്ന്​ ജി.എസ്​.ടി കുടി​ശ്ശിക ആവശ്യപ്പെട്ടും കേരളത്തെ വാഴ്​ത്തിയും തമിഴ്​നാടിന്‍റെ പുതിയ ധനമന്ത്രി പി.ടി.ആർ

text_fields
bookmark_border

ചെന്നൈ: കലൈ്​ഞറുടെ സ്​നേഹം വഴിയും ഓർമകൾ തമിഴ്​ ജനതയുടെ മനസ്സുകളിലെത്തിച്ച്​ എം.കെ സ്റ്റാലിൻ മുഖ്യമന്ത്രിയായതിനു പിന്നാലെ കൂടെ കൂട്ടിയവരുടെ വലിയ കഥകളും പുറത്തുവരുന്നു. രാജ്യത്തിനകത്തും യു.എസിലുമുള്ള മുൻനിര കലാലയങ്ങളിൽനിന്ന്​ എഞ്ചിനിയറിങ്​, മാനേജ്​മെന്‍റ്​ വിഷയങ്ങളിൽ ഉന്നത ബിരുദവുമായി രണ്ടാമൂഴം നേടി സ്റ്റാലിന്‍റെ ധനമന്ത്രിയായി എത്തുന്ന പളനിവേൽ ത്യാഗരാജനാണ്​ അതിൽ പ്രമുഖൻ.

നാട്ടുകാർ സ്​നേഹത്തോടെ പി.ടി.ആർ എന്നു വിളിക്കുന്ന 55കാരൻ തിരുച്ചിറപ്പള്ളി എൻ.ഐ.ടിയിൽനിന്ന്​ എഞ്ചിനിയറിങ്​ ബിരുദവുമായി തുടങ്ങി ന്യൂയോർക്​ സ്​റ്റേറ്റ്​ യൂനിവേഴ്​സിറ്റി, മസച്ചുസെറ്റ്​സ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി തുടങ്ങിയ സ്​ഥാപനങ്ങളിൽനിന്ന്​ ഉന്നത ബിരുദവും ​പൂർത്തിയാക്കിയാണ്​ കരിയർ ലോകത്ത്​ തിളക്കമുള്ള സാന്നിധ്യമായി മാറിയത്​. 1987ൽ യു.എസിലേക്കു ​േപായ അദ്ദേഹം അമേരിക്കക്കാരി​യായ സഹപാഠിയെ വിവാഹം ചെയ്​ത്​ അവിടെ ജോലിയുമായി കഴിഞ്ഞ്​ 20 വർഷം കഴിഞ്ഞാണ്​ മടങ്ങിയെത്തുന്നത്​. അതുകഴിഞ്ഞ്​ സിംഗപൂരിൽ ബാങ്കറുമായി.

2015ൽ മടങ്ങിയെത്തിയ ശേഷമാണ്​ വല്ല്യഛനും പിതാവും നടന്ന വഴിയെ സഞ്ചരിക്കാമെന്ന്​ തീരുമാനിച്ചത്​. 1930കളിൽ മദ്രാസ്​ പ്രസിഡൻസി മുഖ്യമന്ത്രിയായിരുന്ന പി.ടി രാജനാണ്​ വല്ല്യഛൻ. പിതാവ്​ പളനിവേൽ രാജൻ ഡി.എം.കെ മന്ത്രിയും. ഇരുവരുടെയും വഴിയിൽ നീങ്ങിയാൽ കഴിവു തെളിയിക്കാനാകൂമെന്നുകണ്ട പി.ടി.ആർ മധു​ര സെൻട്രലിൽനിന്ന്​ രണ്ടാം തവണ ജനവിധി തേടിയപ്പോൾ 34,176 വോട്ടുകള​ുടെ ഭൂരിപക്ഷത്തിനാണ്​ തെരഞ്ഞെടുക്കപ്പെട്ടത്​.

ഭാര്യ മാർഗരറ്റിനും സ്​കൂൾ വിദ്യാർഥികളായ പളനി ത്യാഗരാജൻ, വേൽ ത്യാഗ രാജൻ എന്നിവർക്കുമൊപ്പം ചെന്നൈയിൽ താമസിക്കുന്ന പി.ടി.ആർ സ്റ്റാലിന്‍റെ വിശ്വസ്​തനായി ധനമന്ത്രി പദവി ​ഏറ്റെടുത്ത ഉടനെ തന്‍റെ മുൻഗണനകളും പ്രഖ്യാപിച്ചിട്ടുണ്ട്​. കേന്ദ്രം പിടിച്ചുവെച്ച ജി.എസ്​.ടി കുടിശ്ശിക വാങ്ങിയെടുക്കലാണ്​ ഒന്നാം വിഷയമെന്ന്​ പി.ടി.ആർ പറയുന്നു. കേന്ദ്ര സർക്കാറിന്‍റെ കടുത്ത വിമർശകനായ അദ്ദേഹത്തിന്‍റെ വാക്കുകൾ ഇങ്ങനെ: ''ഓരോ സർക്കാരും പ്രതിബദ്ധതകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കണം. (ജി.എസ്​.ടി കുടിശ്ശിക) ഇന്ത്യൻ സർക്കാർ സംസ്​ഥാനങ്ങളുമായുള്ള നിയമപരമായ ബാധ്യതയാണ്​. അതിൽ ഇനിയും ചർച്ച ആവശ്യമില്ല''.

സംസ്​ഥാനങ്ങളോടുള്ള മോദി സർക്കാറിന്‍റെ പുഛവും അദ്ദേഹം പരിഹസിക്കുന്നു. ''തമിഴ്​നാട്​ സാമ്പത്തിക സുസ്​ഥിതിയുള്ള സംസ്​ഥാനമാണ്​. നിങ്ങൾ ഡൽഹിയിലിരുന്ന്​ ഇവിടെയുള്ള ജനങ്ങൾക്കായി തീരുമാനമെടുക്കേണ്ടതില്ല. അധികാര വികേന്ദ്രീകരണമാണ്​ ഭരണത്തിന്‍റെ അടിത്തറ. കേന്ദ്രത്തിൽനിന്ന്​ സംസ്​ഥാനങ്ങ​ൾക്കെന്ന പോലെ സംസ്​ഥാനങ്ങൾ തദ്ദേശ സ്​ഥാപനങ്ങൾക്കും നൽകണം. കേരളം നടപ്പാക്കിയ അധികാര വികേന്ദ്രീകരണമാണ്​ ഇതിൽ ആദരമർഹിക്കുന്നത്​''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CenterTamil Nadu’s finance ministerGST due
News Summary - A graduate from MIT, former banker, Tamil Nadu’s finance minister wants Centre to give state its due
Next Story