‘കോളജ് പഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാനായ രാജ്യസ്നേഹി’; മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഖബറിടത്തിൽ ആദരമർപ്പിച്ച് സ്റ്റാലിൻ
text_fieldsമുസ്‍ലിം ലീഗ് നേതാവായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഖബറിടത്തിൽ ആദരമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇസ്മായിൽ സാഹിബിന്റെ 128ാം ജന്മദിനത്തിലായിരുന്നു മകൻ ഉദയനിധി അടക്കമുള്ള ഡി.എം.കെ നേതാക്കൾക്കൊപ്പമുള്ള സന്ദർശനം. കഴിഞ്ഞ വർഷവും ജന്മദിനത്തിൽ സ്റ്റാലിൻ ആദരമർപ്പിക്കാനെത്തിയിരുന്നു.
കോളജ് പഠനം ഉപേക്ഷിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാനായ രാജ്യസ്നേഹിയായിരുന്നു ഇസ്മായിൽ സാഹിബെന്നും തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന് ഭരണഘടന അസംബ്ലിയിൽ ശക്തമായി വാദിച്ച ഭാഷ കാവൽക്കാരനായിരുന്നു അദ്ദേഹമെന്നും സ്റ്റാലിൻ അനുസ്മരിച്ചു. മണ്ഡലത്തിൽ പോകാതെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കാൻ സ്വാധീനമുള്ള നേതാവായിരുന്ന അദ്ദേഹം ഭരണഘടന അസംബ്ലി അംഗം, പാർലമെന്റ് അംഗം, നിയമസഭാംഗം എന്നീ നിലകളിൽ തമിഴരുടെയും ന്യൂനപക്ഷ സമുദായങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയെന്നും ട്വിറ്ററിൽ കുറിച്ചു.
‘കോളജ് പഠനം ഉപേക്ഷിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മഹാനായ രാജ്യസ്നേഹി. തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന് ഭരണഘടന അസംബ്ലിയിൽ ശക്തമായി വാദിച്ച ഭാഷ കാവൽക്കാരനായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ പോകാതെ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കാൻ സ്വാധീനമുള്ള നേതാവ്. ഭരണഘടന അസംബ്ലി അംഗം, പാർലമെന്റ് അംഗം, നിയമസഭാംഗം എന്നീ നിലകളിൽ തമിഴരുടെയും ന്യൂനപക്ഷ സമുദായങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി. മുസ്‍ലിം സമുദായത്തിന് ഇതുപോലെയൊരു നേതാവിനെ അപൂർവമായി മാത്രമേ ലഭിക്കൂ എന്നാണ് അദ്ദേഹം മരിച്ചപ്പോൾ പെരിയാർ അനുസ്മരിച്ചത്. 'ഖാഇദെ മില്ലത്ത്' മുഹമ്മദ് ഇസ്മായിൽ നൽകിയ അനുപമമായ സംഭാവനയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ഞാൻ സ്മരിക്കുന്നു’, എന്നിങ്ങനെയാണ് സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.