മരുന്നും വൈദ്യസഹായവുമായി കഫീൽ ഖാനും സംഘവും ഉൾനാടുകളിലേക്ക്; പ്രാർഥനയും സഹായങ്ങളുമായി കൂടെ നിൽക്കണമെന്ന്
text_fieldsകോവിഡ് വ്യാപനം കുത്തനെ ഉയരുന്നതിനിടെ വൈദ്യ സഹായം നിലച്ച ഉൾനാടുകളിലേക്ക് സേവനത്തിന് ഇറങ്ങുകയാണ് ഡോ. കഫീൽ ഖാനും സംഘവും. ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെ ഉൾനാടുകളിലെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തുകയും സാധ്യമായ വൈദ്യ സഹായവും മരുന്നുകളും എത്തിച്ചു നൽകുകയുമാണ് ലക്ഷ്യമെന്ന് ഡോ. കഫീൽ ഖാൻ പറഞ്ഞു.
ഡോ. കഫീൽ ഖാൻ മിഷൻ സ്മൈൽ ഫൗണ്ടേഷനും ഡോ. ഹർജിത് ഭാട്ടിയടക്കമുള്ള ഇന്ത്യൻ പ്രോഗ്രസീവ് ഡോക്ടർ സംഘവും ചേർന്നാണ് 'ഡോക്ടർമാർ നിരത്തുകളിൽ' എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. കഫീൽ ഖാനും സംഘവും നഗര പ്രാന്തങ്ങളിലുള്ളവർക്ക് മാസ്ക് വിതരണം ചെയ്യുന്നതിന്റെയും ബോധവത്കരണം നടത്തുന്നതിന്‍റെയും വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
പൊതു ജനങ്ങളിൽ നിന്ന് പണം സമാഹരിച്ചും പരമാവധി ആളുകളെ സഹകരിപ്പിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പദ്ധതിയിൽ അംഗമാകണമെന്ന് ഡോ. കഫീൽ ഖാൻ അഭ്യർഥിച്ചു. പദ്ധതിയിലേക്ക് പണം നൽകുന്നവരുടെ പേരും തുകയും വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.