ഉത്തർ പ്രദേശിലെ ആശുപത്രിയിൽ വൻ തീപിടിത്തം; കുട്ടികളടക്കം 12 പേരെ രക്ഷപ്പെടുത്തി
text_fieldsബാഗ്‌പഥ് (ഉത്തർ പ്രദേശ്): ഉത്തർ പ്രദേശിലെ ബാഗ്‌പഥിൽ ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു. ബാഗ്‌പഥ് ജില്ലയിലെ ബറൗത്തിലെ ആസ്‌ത ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. ആശുപത്രിയി ടെറസിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിന് പിന്നാലെ വലിയ തോതിൽ പുകയും പ്രദേശത്തുണ്ടായി.
തീ ആളിപ്പടർന്നതോടെ 12 രോഗികളെ ഉടൻതന്നെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇതിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ തീ നിയന്ത്രണ വിധേയമായെന്നാണ് സൂചന. നാലോളം യൂണിറ്റ് അഗ്നിരക്ഷാ വാഹനങ്ങളെത്തി തീ കെടുത്തുന്നതായും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയർ ഓഫീസർ അമരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.
ഷോർട്ട് സർക്യൂട്ടാണെന്ന് തീപിടിത്തതിന് കാരണമെന്നാണ് സൂചന. സംഭവത്തിൽ പൊലീസും ഫയർഫോഴും അന്വേഷണം ആരംഭിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ തീപിടിത്തമുണ്ടായി ഏഴ് കുഞ്ഞുങ്ങൾ മരിച്ച അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ് രാജ്യത്ത് മറ്റൊരു ആശുപത്രിയിൽ സമാനമായ തീപിടുത്തമുണ്ടാകുന്നത്. കിഴക്കൻ ഡൽഹിയിൽ വിവേക് നഗറിലെ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.