സ്കൂൾ അധ്യാപകരിൽ വൻ വനിത മുന്നേറ്റം; കേരളത്തിൽ സർക്കാർ അധ്യാപകരിൽ 78 ശതമാനവും സ്ത്രീകൾ
text_fieldsന്യൂഡൽഹി: രാജ്യത്തെ സ്കൂൾ അധ്യാപകരിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണത്തിൽ വൻവർധന. ആകെ അധ്യാപകരിൽ പകുതിയലധികവും വനിതകളാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ യൂനിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജുക്കേഷന്റെ (യു.ഡി.ഐ.എസ്.ഇ) റിപ്പോർട്ടിൽ പറയുന്നു.
ആറു വർഷത്തിനിടെ വനിത അധ്യാപകരുടെ ഏറ്റവും ഉയർന്ന പ്രാതിനിധ്യമാണിത്. 2028-19 അധ്യയന വർഷത്തിൽ വനിതകളെ അപേക്ഷിച്ച് നേരിയ വ്യത്യാസത്തിൽ പുരുഷ അധ്യാപകരായിരുന്നു കൂടുതൽ. തുടർവർഷങ്ങളിൽ വനിത അധ്യാപകരുടെ എണ്ണം ഉയർന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഉന്നത വിദ്യാഭ്യാസ മേഖലയിൽ അധ്യാപന രംഗത്ത് പുരുഷ മേധാവിത്വമാണ്. ഓൾ ഇന്ത്യ സർവേ ഓൺ ഹയർഎജുക്കേഷന്റെ (എ.ഐ.എസ്.എച്ച്.ഇ) ഏറ്റവും പുതിയ ഡേറ്റ അനുസരിച്ച്, ഉന്നത വിദ്യഭ്യാസ മേഖലയിൽ 42 ശതമാനം മാത്രമാണ് സ്ത്രീകൾ.
വനിത അധ്യാപകർ കൂടുതൽ സ്വകാര്യ സ്കൂളുകളിൽ
കേരളം, തമിഴ്നാട്, ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ സർക്കാർ സ്കൂൾ അധ്യാപകരിൽ 60 ശതമാനത്തിനു മുകളിലാണ് വനിതാ പ്രാധിനിത്യം.
രാജ്യത്തെ സർക്കാർ സ്കൂളുകളിൽ വനിതകളുടെ എണ്ണത്തിൽ കേരളം (78 ശതമാനം) ഏറ്റവും മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.