ഒരു ചുംബനം തിരികൊളുത്തിയ വിദ്വേഷ പ്രചാരണം
text_fieldsകോഴിക്കോട്: ഹിന്ദി ബെൽറ്റിൽ 'ലൗ ജിഹാദ്' ചർച്ചകൾ വീണ്ടും ചുടു പിടിക്കുകയാണ്. ഇത്തവണ ചർച്ചകളുടെ കാരണം ഒരു ചുംബനമാണ്. 'ഹിന്ദു' യുവതിയായ ലത 'മുസ്ലിം' യുവാവിനെ ക്ഷേത്ര പരിസരത്ത് വെച്ച് 'ചുംബിച്ചതാണ്' നാടിളക്കിയുള്ള സാമൂഹിക മാധ്യമ പ്രചാരണങ്ങൾക്കും ബി.ജെ.പി നേതാക്കളടക്കമുള്ളവരുടെ വിദ്വേഷ പ്രചാരണങ്ങൾക്കും ഇത്തവണ കാരണമായത്.
വിക്രം സേഥിെൻറ നോവൽ 'എ സ്യൂട്ടബ്ൾ ബോയ്' ബി.ബി.സി നെറ്റ്ഫ്ലിക്സിലെത്തിച്ചതാണ് സംഭവം. ഇൗ വെബ് സീരീസിലാണ് 'ഹിന്ദു' യുവതി ക്ഷേത്ര പരിസരത്ത് വെച്ച് 'മുസ്ലിം' യുവാവിനെ ചുംബിക്കുന്നത്. ഈ ചിത്രീകരണം മത വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാക്കളടക്കമുള്ളവർ നെറ്റ്ഫ്ലിക്സിനെതിരെയും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
വിഭജനത്തിന് ശേഷമുള്ള ഇന്ത്യയിലെ പ്രണയവും രാഷ്ട്രീയവും പറയുന്ന വിക്രം സേഥിെൻറ നോവൽ വെബ് സീരീസായപ്പോഴാണ് ഇതിനെ ചൊല്ലി വിദ്വേഷ പ്രചാരണം തുടങ്ങിയത്. സീരിസിനെതിരായ പരാതിയിൽ നെറ്റ്ഫ്ലിക്സിെൻറ രണ്ട് ഉന്നത ഉദ്യോഗസഥരെ പൊലീസ് അറസ്റ്റ് ചെയ്യുക വരെയുണ്ടായി. 'എ സ്യൂട്ടബ്ൾ ബോയ്' യിലെ ഉള്ളടക്കം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ബി.ജെ.പി യുവ നേതാവ് ഗൗരവ് തിവാരി ആരോപിക്കുന്നത്. ഉള്ളടക്കം നെറ്റ്ഫ്ലിക്സ് എടുത്തുകളയണമെന്നാണ് ബി.ജെ.പി നേതാക്കളടക്കമുള്ളവർ ആവശ്യപ്പെടുന്നത്. നെറ്റ്ഫ്ലിക്സിെൻറ വെബ് സീരിസിനെതിരെ പൊലീസ് അന്വേഷണം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.