വിവാഹവാഗ്ദാനം നൽകി എട്ടാംക്ലാസുകാരിയെ 20കാരൻ സ്കൂളിൽവെച്ച് ബലാത്സംഗം ചെയ്തു; കേസ്
text_fieldsരാജ്കോട്ട്: ഗുജറാത്തിൽ വിവാഹ വാഗ്ദാനം നൽകി 20കാരൻ എട്ടാംക്ലാസുകാരിയെ സ്കൂളിൽവെച്ച് ബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലാണ് സംഭവം.
മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം. 15കാരിയുടെ മാതാവ് പൊലീസ് പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
നേപ്പാൾ സ്വദേശികളാണ് പെൺകുട്ടിയുടെ കുടുംബം. വർഷങ്ങളായി ഗുജറാത്തിലെ രാജ്കോട്ടിലാണ് താമസം. സൂറത്ത് സ്വദേശിയാണ് പ്രതി. സ്കൂൾ സെക്യൂരിറ്റി ഗാർഡിെൻറ അടുത്ത ബന്ധുവാണ് ഇയാൾ. മാസങ്ങൾക്ക് മുമ്പ് സെക്യൂരിറ്റി ജീവനക്കാരനൊപ്പം താമസിക്കാൻ 20കാരൻ എത്തിയതോടെയാണ് പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്.
തുടർന്ന്, പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകുകയും സ്കൂൾ ബാത്ത്റൂമിൽവെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് യുവാവ് സൂറത്തിലേക്ക് തിരിച്ചുപോയി. ജൂൺ 12ന് പെൺകുട്ടി ഇയാളെ അന്വേഷിച്ച് സൂറത്തിലെത്തി പ്രതിയുമായി കണ്ടുമുട്ടിയിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് പെൺകുട്ടിയെ ഇയാൾ അറിയിക്കുകയായിരുന്നു.
ഇതിനിടെ പെൺകുട്ടിയെ തിരക്കി മാതാപിതാക്കളും സൂറത്തിലെത്തി. ശേഷം പെൺകുട്ടിയുമായി കുടുംബം രാജ്കോട്ടിലേക്ക് മടങ്ങി. ഇതോടെ പെൺകുട്ടി കുടുംബത്തെ വിവരങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് അന്വേഷണം മഹിള പൊലീസ് സ്റ്റേഷന് കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.