തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ആ രണ്ട് മുഖ്യമന്ത്രിമാർ അർധരാത്രി കൂടിക്കാഴ്ച നടത്തിയത് എന്തിന്?
text_fieldsഗുവാഹത്തി: വോട്ടെണ്ണലിന് ഒരു ദിവസം മുമ്പ്, തൂക്കുസഭയുണ്ടാകുമെന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്കു പിന്നാലെ മേഘാലയ മുഖ്യമന്ത്രി അർധരാത്രി അസമിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇക്കുറി മേഘാലയ മുഖ്യമന്ത്രിയും നാഷനൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) അധ്യക്ഷനുമായ കോൺറാഡ് സാങ്മ ബി.ജെ.പിയുമായുള്ള സഖ്യം വിട്ട് ഒറ്റക്കാണ് മത്സരിച്ചത്. ബി.ജെ.പിയുമായി ചേർന്ന് മേഘാലയ ഡെമോക്രാറ്റിക് സഖ്യം എന്ന പേരിലായിരുന്നു നേരത്തേ അവർ ഭരണം നടത്തിയത്.
ഫലപ്രഖ്യാപനത്തിനു ശേഷമുള്ള സഖ്യത്തിന്റെ സാധ്യതകളെ കുറിച്ചാണ് സാങ്മയും അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശർമയും ചർച്ച ചെയ്തത് എന്നാണ് റിപ്പോർട്ട്. അസമിലെ ഗുവാഹത്തിയിലെ ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ന് രാവിലെ സാങ്മ മേഘാലയയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.എക്സിറ്റ് പോൾ ഫലത്തിനു പിന്നാലെ സഖ്യസർക്കാർ രൂപവത്കരിക്കാനുള്ള സാധ്യതകളെ കുറിച്ചാണ് നേതാക്കൾ ചർച്ച ചെയ്തതെന്നും റിപ്പോർട്ടുണ്ട്.
2016ൽ കോൺഗ്രസിനെ പരാജയപ്പെടുത്തുന്നതിലും മേഖലയിൽ ബി.ജെ.പിയുടെ സ്വാധീനമുറപ്പിക്കുന്നതിനും വലിയ പ്രയത്നം നടത്തിയ ശർമ ബി.ജെ.പിയുടെ വടക്കുകിഴക്കൻ തന്ത്രജ്ഞൻ എന്നാണ് അറിയപ്പെടുന്നത്. തൂക്കുസഭയുണ്ടായാൽ കോൺഗ്രസുമായും തൃണമൂൽ കോൺഗ്രസുമായും കൂട്ടുകൂടില്ലെന്നാണ് എൻ.പി.പിയുടെ നയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.