മോദിക്കായി അത്യാധുനിക സൗകര്യങ്ങളുമായി 'എയർ ഇന്ത്യ വൺ' വിമാനം അടുത്ത ആഴ്ച എത്തും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രധാനപ്പെട്ട ഭരണകർത്താക്കളുെട യാത്രക്കായി മിസൈൽ പ്രതിരോധ സംവിധാനമടക്കം പ്രത്യേകമായി സജ്ജമാക്കിയ ബോയിങ് 777 'എയർ ഇന്ത്യ വൺ' വിമാനം അടുത്ത ആഴ്ചയോടെ ഇന്ത്യയിലെത്തും. ആദ്യ വിമാനമാണ് അടുത്തയാഴ്ച എത്തുക. രണ്ടാമത്തെ വിമാനം ഈ വർഷം അവസാനമെത്തും.
എയർ ഇന്ത്യയിലേയും വ്യോമസേനയിലേയും സുരക്ഷാ ഏജൻസികളിലേയും മുതിർന്ന ഉദ്യോഗസ്ഥർ വിമാനം കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തികരിക്കുന്നതിനായി അമേരിക്കയിലുണ്ട്. അമേരിക്കന്‍ പ്രസിഡൻറിെൻറ എയര്‍ഫോഴ്സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് എയർ ഇന്ത്യ വണ്ണിൽ ഒരുക്കിയിരിക്കുന്നത്. ലാർജ്ജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർ മെഷേർസ്, സെൽഫ് പ്രൊട്ടക്ഷൻ സൂട്ടുകൾ എന്നിവയുണ്ടാകും.
ഇതിന് പുറമെ ഇന്ത്യൻ എയർഫോഴ്സ് നിയന്ത്രിക്കുന്ന കമ്മ്യൂണിക്കേഷൻ സിസ്റ്റവും ഉണ്ട്. പ്രത്യേക പരിശീലനം ലഭിച്ച വ്യോമസേനയുടെ പൈലറ്റുമാരാകും വിമാനം പറത്തുക. നിലവില്‍ 'എയര്‍ ഇന്ത്യ വണ്‍' ബി747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ സഞ്ചരിക്കുന്നത്.
പ്രമുഖനേതാക്കള്‍ക്കു വേണ്ടി സര്‍വീസ് നടത്താതിരിക്കുമ്പോള്‍ വാണിജ്യസര്‍വീസുകള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പുതുതായി എത്തുന്ന ബി777 വിമാനങ്ങള്‍ പ്രമുഖരുടെ യാത്രക്കു വേണ്ടി മാത്രമാവും ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.