പറമ്പിക്കുളം അണക്കെട്ടിൽ ഏഴുകോടി ചെലവിൽ പുതിയ ഷട്ടർ സ്ഥാപിക്കും
text_fieldsചെന്നൈ: പറമ്പിക്കുളം അണക്കെട്ടിൽ തകർന്ന് ഒലിച്ചുപോയ ഷട്ടറിന് പകരം ഏഴു കോടി രൂപ ചെലവിൽ പുതിയ ഷട്ടർ സ്ഥാപിക്കുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് അധികൃതർ അറിയിച്ചു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തമിഴ്‌നാട് സർക്കാറിന്റെ നിയന്ത്രണത്തിലുള്ള 90 അണക്കെട്ടുകളും പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒക്ടോബർ അവസാനത്തോടെ ഇവർ റിപ്പോർട്ട് നൽകും.
അണക്കെട്ടിലെ മറ്റ് അറ്റകുറ്റപ്പണികൾക്കായി ടെൻഡർ ക്ഷണിക്കും. പഴയ ഷട്ടറിന് 42 അടി വീതിയും 27 അടി ഉയരവുമാണുണ്ടായിരുന്നത്.
ഷട്ടറിന്‍റെ തകർച്ച സംബന്ധിച്ച് തമിഴ്നാട് അധികൃതർ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിക്കും സെൻട്രൽ വാട്ടർ കമീഷനും പ്രാഥമിക റിപ്പോർട്ട് അയച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കും.
മൂന്ന് മാസത്തിനിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറമ്പിക്കുളം അണക്കെട്ട് മൂന്ന് തവണ സന്ദർശിച്ച് ചെയിൻ ലിങ്ക്, കൗണ്ടർ വെയ്റ്റ്, മറ്റ് സംവിധാനങ്ങൾ തുടങ്ങിയവ പരിശോധിച്ചതായും റിപ്പോർട്ടിൽ തമിഴ്നാട് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.