Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമ്മർദ...

സമ്മർദ രാഷ്​ട്രീയത്തിന്റെ തടവുകാരൻ

text_fields
bookmark_border
manmohan singh
cancel
camera_alt

മൻമോഹൻസിങ്ങും സോണിയാ ഗാന്ധിയും

2013 സെപ്​റ്റംബറിലാണ്. സ്ഥലം പ്രസ്ക്ലബ് ഓഫ് ഇന്ത്യ. കോൺഗ്രസ് നേതാവ് അജയ് മാക്കൻ നടത്തിയ വാർത്തസമ്മേളനത്തിലേക്ക് അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി കടന്നുവന്നു. പിന്നെ സ്വാഭാവികമായും വേദി കൈയടക്കിയത് രാഹുൽ. എന്തു പറയാൻ ഉദ്ദേശിച്ചായിരുന്നു ആ വരവെന്ന് അറിയാൻ മിനിറ്റുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. ശിക്ഷിക്കപ്പെടുന്ന എം.പി, എം.എൽ.എമാർ പദവിയിൽ തുടരുന്നതിനെതിരായ സുപ്രീംേകാടതി വിധി മറികടക്കാൻ യു.പി.എ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസാണ് വിഷയം.

കാലിത്തീറ്റ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് അടക്കമുള്ളവരെ രക്ഷിക്കാൻ കൊണ്ടുവന്ന നിയമനിർമാണമായിരുന്നു അത്. ‘‘മന്ത്രിസഭ പാസാക്കിയ ഓർഡിനൻസ് യഥാർഥത്തിൽ വലിച്ചുകീറി എറിയേണ്ടതാണ്’’ -രാഹുൽ അങ്ങനെ വെടിപൊട്ടിച്ചപ്പോൾ മാധ്യമപ്രവർത്തകർ അമ്പരന്നു. ഭരിക്കുന്നത് മൻ​േമാഹൻ സിങ്. പറയുന്നത് കോൺഗ്രസ് ഉപാധ്യക്ഷൻ. രാഷ്​ട്രീയത്തിൽ ഗുരുസ്ഥാനീയനായ മൻമോഹനെതിരെ രാഹുൽ പറയുകയോ? രാഹുലിെൻറ ഇമേജ് വർധിപ്പിക്കാൻ കോൺഗ്രസിെൻറ പ്രധാനമന്ത്രിയെയും സർക്കാറിനെയും കരിതേക്കുകയോ?

പ്രധാനമന്ത്രിക്കസേരയിൽ ഇരുന്ന് മൻമോഹൻ ഇത്രയേറെ ഉരുകിയ സമയം ഉണ്ടോ എന്ന് അദ്ദേഹത്തിനു മാത്രമേ അറിയൂ. അതേക്കുറിച്ച് വർഷങ്ങൾക്കുശേഷം, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മൊണ്ടേക്സിങ് അഹ്​ലുവാലിയ നടത്തിയ വെളിപ്പെടുത്തൽ അതു ശരിവെച്ചു. ‘ഞാൻ രാജിവെക്കണോ?’ എന്ന് അഹ്​ലുവാലിയയോട് മൻമോഹൻ ചോദിച്ചിരുന്നുവത്രെ. അദ്ദേഹവുമായി അടുത്ത ബന്ധമുള്ള അഹ്​ലുവാലിയ അന്ന് ആസൂത്രണ കമീഷൻ ഉപാധ്യക്ഷനായിരുന്നു. ഏ

തായാലും മൻമോഹൻ രാജിവെച്ചില്ല. എന്നാൽ, ദിവസങ്ങൾക്കകം വിവാദ ഒാർഡിനൻസ് മന്ത്രിസഭ പിൻവലിച്ചു. രാജകുമാരൻ പറയുേമ്പാൾ പ്രധാനമന്ത്രിക്ക് എതിർവാ ഇല്ല. ആ പദവിയിൽ മൻമോഹൻ സിങ് അല്ലായിരുന്നെങ്കിൽ പാർട്ടി, ഭരണ നേതൃത്വങ്ങൾ തമ്മിലുള്ള ഉരസലിൽ കലാശിച്ചേക്കാവുന്ന സംഭവമായിരുന്നു അത്. എന്നാൽ, ഏത് ഉരസലിനു മുന്നിലും മൻമോഹൻ സിങ് മൗനിയായി; മൗൻമോഹൻ സിങ്ങായി. നെഹ്​റുകുടുംബം ഏൽപിച്ച ദൗത്യം ഒരിക്കലും ചോദ്യംചെയ്യാതെ ശിരസാ വഹിച്ചു.

ആണവ കരാറിനു മുന്നിൽ മൻമോഹൻ സിങ് കാണിച്ച നിശ്ചയദാർഢ്യം, അദ്ദേഹത്തിെൻറ മാത്രം കരുത്തായിരുന്നില്ല. സർക്കാറിനെ ഇടതുപാർട്ടികൾ മുൾമുനയിൽ നിർത്തിയ നാളുകൾ. അമേരിക്കയുമായി ആണവ കരാറിൽ ഏർപ്പെടുന്ന സർക്കാറിന് പുറംപിന്തുണ നൽകി മുന്നോട്ടുപോകാൻ പാടില്ലെന്ന കടുംപിടിത്ത ൈലനാണ് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഓരോ ഘട്ടത്തിലും പ്രകടിപ്പിച്ചത്. പശ്ചിമ ബംഗാൾ ഘടകം ഈ ലൈനിന് ഒപ്പമില്ലായിരുന്നുവെന്നത് കഥയുടെ മറ്റൊരു വശം.

പക്ഷേ, വേണ്ടിവന്നാൽ പിന്തുണ പിൻവലിക്കാനും മടിക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വിരട്ടി. ‘എന്നാൽ അങ്ങനെയാകട്ടെ’ എന്നാണ് മൻമോഹൻ തിരിച്ചടിച്ചത്. ‘ദി ടെലിഗ്രാഫ്’ പത്രത്തിന് നൽകിയ അഭിമുഖത്തിലൂടെയായിരുന്നു ആ തിരിച്ചടി. അതിനുമുേമ്പ, സർക്കാർ വീഴാതിരിക്കാൻ പാകത്തിൽ സമാജ്​വാദി പാർട്ടിയുടെയും മറ്റും പിന്തുണ കോൺഗ്രസ് ഉറപ്പിച്ചിരുന്നു. ആ ഉറപ്പിൽ നിന്നാണ് ‘എന്നാൽ അങ്ങനെയാകട്ടെ’ എന്ന് പറയാനുളള കരുത്ത് മൻമോഹൻ സിങ്ങിനുണ്ടായത്. ഭരണത്തിെൻറ രാഷ്​ട്രീയ ചരട് പാർട്ടിനേതൃത്വത്തിന് വിട്ടുകൊടുത്ത് ഭരണനിർവഹണം എന്നതിൽ മാത്രം കേന്ദ്രീകരിച്ചാണ് മൻമോഹൻ സിങ് പ്രവർത്തിച്ചത്.

സമ്മർദ രാഷ്​ട്രീയത്തിെൻറ തടവുകാരൻ. പ്രധാനമന്ത്രിക്കസേരയിലെ മൻമോഹൻ സിങ് അങ്ങനെയായിരുന്നു. ആഗോളീകരണത്തിെൻറയും പരിഷ്​കരണത്തിെൻറയും പുതുപതിവുകളിലേക്ക് തൊണ്ണൂറുകളിൽ ഇന്ത്യയെ നയിച്ച ധനമന്ത്രിക്ക് പ്രധാനമന്ത്രിപദം യഥാർഥത്തിൽ മുൾക്കിരീടമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhprime ministerpolitics
News Summary - A prisoner of pressure politics
Next Story