ഹൈദരാബാദിൽ റോഡിന് രത്തൻ ടാറ്റയുടെ പേരു നൽകും
text_fieldsഹൈദരാബാദ്: ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിന്റെ അപ്രോച്ച് റോഡിന് കഴിഞ്ഞദിവസം അന്തരിച്ച പ്രശസ്ത വ്യവസായി രത്തൻ ടാറ്റയുടെ പേരു നൽകാൻ തെലങ്കാന സർക്കാർ ആലോചിക്കുന്നു.
സംസ്ഥാന ഐ.ടി-വ്യവസായ മന്ത്രി ഡി. ശ്രീധർ ബാബുവാണ് ഇതു സംബന്ധിച്ച് സൂചന നൽകിയത്. ടാറ്റക്ക് അനുശോചനം അർപ്പിച്ചു കൊണ്ട് എക്സിൽ ഷെയർ ചെയ്ത കുറിപ്പിൽ തെലങ്കാനയിലെ വ്യാവസായിക വികസനത്തിന് ടാറ്റ നൽകിയ പ്രോത്സാഹനത്തെയും സംഭാവനകളെയും മന്ത്രി അനുസ്മരിച്ചു
‘ഹൈദരാബാദിനെ സംബന്ധിച്ച് തനിക്ക് വലിയൊരു കാര്യം മനസ്സിലുണ്ടെന്ന് അദ്ദേഹം എനിക്ക് മറുപടി നൽകി. അങ്ങനെയാണ് അദിബത്‌ലയിൽ സിക്കോർസ്‌കി ഹെലികോപ്ടർ പദ്ധതി രൂപപ്പെട്ടത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന്റെ വ്യവസായത്തിന് നന്ദി. ഇന്ന് ഒരു ആഗോള എയ്‌റോസ്‌പേസ് ക്ലസ്റ്ററായി അത് മാറിയിരിക്കുന്നുവെന്നും മന്ത്രി എഴുതി.
ഹൈദരാബാദിലെ രത്തൻ ടാറ്റ റോഡിനായുള്ള തന്റെ ആഗ്രഹം അദ്ദേഹം പങ്കുവെച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായ മേധാവികൾ, സെലിബ്രിറ്റികൾ, സാധാരണക്കാർ എന്നിവരുൾപ്പെടെ ആയിരങ്ങൾ വ്യാഴാഴ്ചത്തെ രത്തൻ ടാറ്റയുടെ അന്തിമ യാത്രയിൽ അദ്ദേഹത്തിന് കണ്ണീരോടെ വിട നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.