34 വയസിനിടെ 44 മോഷണം; മുംബൈയിൽ മോഷണ പരമ്പര നടത്തിയിരുന്നയാൾ പിടിയിൽ
text_fieldsമുംബൈ: വീടുകളിൽ ജോലിക്കായി എത്തിയശേഷം പണവും സ്വർണവുമായി മുങ്ങുന്ന മോഷ്ടാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വീടുകളിൽ സഹായത്തിനായി എത്തിയശേഷം മണിക്കൂറുകൾക്കുള്ളിൽ പണവും സ്വർണവും മറ്റു വിലപ്പിടുപ്പുള്ള വസ്തുക്കളുമായി മുങ്ങലാണ് 34കാരിയുടെ പതിവ്.
ഒക്ടോബർ 19ന് ബാന്ദ്രയിലെ ബിസിനസുകാരെൻറ വീട്ടിൽനിന്ന് 1.8 ലക്ഷം രൂപ വിലവരുന്ന സ്വർണവും വജ്രാഭരണങ്ങളും പണവും കവർന്നത്. ഇവരോടൊപ്പം ഒരു സഹായികയും ഉണ്ടാകും. പണവും ആഭരണവും മോഷണം പോയതോടെ ബിസിനസുകാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ 34 കാരിയെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് മോഷണവസ്തുക്കളും പിടിച്ചെടുത്തു.
അന്ദേരിയിൽനിന്ന് മോഷണക്കുറ്റത്തിന് ഇവർ നേരത്തെയും അറസ്റ്റിലായിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങിയതായിരുന്നു ഇവർ. ഇവരുടെ പേരിൽ വിവിധ നഗരങ്ങളിലായി 44ഒാളം കേസുകളുണ്ട്. 2019ൽ സാന്താക്രൂസിലെ ഒരു വീട്ടിൽനിന്ന് 5.3ലക്ഷം കവർന്നതിന് ഇവരെ അറസ്റ്റ് ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.