രാജ്യദ്രോഹി രാജ്യദ്രോഹി തന്നെ; ഏകനാഥ് ഷിൻഡെക്കെതിരായ കുനാൽ കമ്രയുടെ പരാമർശത്തെ പിന്തുണച്ച് ഉദ്ധവ് താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്കെതിരായ കൊമേഡിയൻ കുനാൽ കമ്രയുടെ പരാമശത്തിൽ പരസ്യ പിന്തുണയുമായി ശിവസേന (യു.ബി.ടി) മേധാവി ഉദ്ധവ് താക്കറെ. ഏക്‌നാഥ് ഷിൻഡെയെ "രാജ്യദ്രോഹി" എന്ന് കമ്ര വിശേഷിപ്പിച്ചത് വൻ വിവാദമായിരുന്നു.
കുനാൽ കമ്ര ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാജ്യദ്രോഹി രാജ്യദ്രോഹി തന്നെയാണെന്നും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നാഗ്പൂർ അക്രമത്തിൽ അക്രമികൾ വരുത്തുന്ന നാശനഷ്ടങ്ങൾ പോലെ തന്നെ, ഈ ഭീരുക്കൾ സ്റ്റുഡിയോ തകർത്തതും കൊള്ളയടിച്ചതിലൂടെ ഉണ്ടായ നാശനഷ്ടങ്ങൾക്കും സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് താക്കറെ പറഞ്ഞു.
കമ്രയുടെ തമാശയെച്ചൊല്ലിയുള്ള രാഷ്ട്രീയ കൊടുങ്കാറ്റ് മഹാരാഷ്ടരയിൽ തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് താക്കറുടെ ഇത്തരത്തിലുള്ള പരാമർശം. മുംബൈയിലെ സ്റ്റുഡിയോയും ഹോട്ടലും തകർത്ത പ്രവർത്തകരിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇത് വെറും ട്രെയിലർ മാത്രമാണെന്ന്' അറസ്റ്റിലായ രാഹൂൾ കനാൽ കമ്രക്കയച്ച സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി.
കുനാൽ കമ്രയുടെ പരാമർശത്തിൽ ഷിൻഡെ സേന ശക്തമായി രംഗത്തെത്തി. പക്ഷെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംഭവത്തിൽ പൂർണ്ണ നിശബ്ദത പാലിക്കുകയാണ്.
അതേസമയം കമ്രയുടെ എക്‌സ് പോസ്റ്റിനെ ഭരണഘടനയുമായി താരതമ്യം ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നിട്ടുണ്ട്. കമ്ര, ശിവസേന (യു.ബി.ടി) നേതാക്കളായ സഞ്ജയ് റൗട്ട്, ആദിത്യ താക്കറെ എന്നിവരെ കൂടാതെ രാഹുൽ ഗാന്ധിക്കെതിരെയും ഷിൻഡെ വിഭാഗം എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.