തൃശൂലവും സാപ്പർ പഞ്ചും ഇനി ഇന്ത്യൻ സേനയുടെ ആയുധമാവും; പുരാണ മാതൃകയിൽ കരുത്തുകൂട്ടുന്നത് ഗാൽവാൻ ആവർത്തിക്കാതിരിക്കാൻ
text_fieldsഇന്ത്യൻ സൈന്യത്തോട് 'കൈയ്യാങ്കളിക്ക്' വരുന്നവരെ നേരിടാൻ പുരാണങ്ങളിലെ ആയുധങ്ങളുടെ മാതൃകയിൽ പുതിയ ആയുധങ്ങളും. ഉത്തർ പ്രദേശിൽ നിന്നുള്ള കമ്പനിയാണ് സേനക്കായി പുതിയ ആയുധങ്ങൾ നിർമിച്ചത്. വൈദ്യുതി പ്രവഹിക്കുന്ന തൃശൂലവും കുന്തവും പ്രത്യേക കയ്യുറയുമാണ് സേന ആവശ്യപ്പെട്ടതനുസരിച്ച് നിർമിച്ച് നൽകുന്നതെന്ന് യു.പിയിലെ അപാസ്റ്ററോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സാേങ്കതിക മേധാവി മൊഹിത് കുമാർ അറിയിച്ചു.
ചൈനീസ് സേനയോട് ഗാൽവാനിൽ ഏറ്റുമുട്ടി ആൾനാശമുണ്ടായതിനെ തുടർന്നാണ് പുതിയ ആയുധങ്ങളെ കുറിച്ച് ചിന്തിച്ചതെന്നാണ് വിശദീകരണം. അതിർത്തിയിൽ ആൾനാശമുണ്ടാക്കുന്ന ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ പരസ്പരം ഉപയോഗിക്കില്ലെന്ന് ഇന്ത്യയും ചൈനയും തമ്മിൽ കരാറുണ്ട്. 1996ലും 2005ലും ഇത്തരം കരാറുകളിൽ പരസ്പരം ഒപ്പുവെച്ചിട്ടുണ്ട്. ഈ കരാറിന്‍റെ പരിധിയിൽ വരാത്ത വൈദ്യുതി പ്രവഹിക്കുന്ന വടികളും മറ്റും ഉപയോഗിച്ചാണ് ഗാൽവാനിൽ ചൈനീസ് സേന ഇന്ത്യൻ സൈന്യത്തിനെ നേരിട്ടത്. 20 ഇന്ത്യൻ സൈനികർ ഗാൽവാനിൽ വീരമൃത്യു വരിച്ചിരുന്നു. 4 ചൈനീസ് സൈനികരാണ് അന്ന് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഗാല്‍വാന്‍ അനുഭവം ആവർത്തിക്കാതിരിക്കാനാണ് പുതിയ രീതിയിലുള്ള ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ സേന തീരുമാനിച്ചത്.
വജ്ര എന്ന് പേരിട്ടിരിക്കുന്ന ത്രിശൂലമാണ് യു.പിയിലെ അപാസ്റ്ററോൺ കമ്പനി നിർമിച്ച ഒരു ആയുധം. ഒരേസമയം കുന്തം പോലെ കുത്താനും വൈദ്യുതി പ്രവഹിപ്പിക്കാനും ശേഷിയുള്ള ആയുധമാണിത്. നേര്‍ക്കു നേരെയുള്ള ഏറ്റുമുട്ടുേമ്പാൾ സൈനികര്‍ക്ക് ഇത്തരം ആയുധം ഉപകരിക്കുമെന്നാണ് പ്രതീക്ഷ. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങളില്‍ കേടുപാടുകള്‍ വരുത്താനും വജ്രക്ക് സാധിക്കും.
'സാപ്പര്‍ പഞ്ച്' ആണ് രണ്ടാമത്തെ ആയുധം. പ്രത്യേകതരം കയ്യുറകളാണിത്. തണുപ്പില്‍ നിന്ന് സംരക്ഷണം തരുന്നതിനൊപ്പം എതിരാളികള്‍ക്ക് നേരെ വൈദ്യുതി പ്രവഹിപ്പിക്കാനും ഈ കയ്യുറക്ക് സാധിക്കും.
വൈദ്യുതാഘാതം ഏല്‍പിക്കുന്ന ഉപകരണങ്ങള്‍ പല രാജ്യങ്ങളുടെ പൊലീസ് സേനകളും ഉപയോഗിക്കുന്നുണ്ട്. ഒരേസമയം 1200 വോള്‍ട്ട് വൈദ്യുതി വരെ ശരീരത്തിലേക്ക് പ്രവഹിപ്പിക്കാന്‍ ശേഷിയുള്ളവയാണിത്. എതിരാളികളുടെ പേശികളുടെ പ്രവർത്തനം താൽകാലികമായി മരവിപ്പിക്കുന്ന തരത്തിലാണ് 'ടീസറുകൾ' എന്ന പേരുള്ള ഈ ആയുധങ്ങൾ പ്രവർത്തിക്കുന്നത്. കുറ്റവാളികളും മറ്റും ഓടിരക്ഷപ്പെടാതിരിക്കാന്‍ നിയമപാലകര്‍ ഇത് ഉപയോഗിക്കാറുണ്ട്. താല്‍ക്കാലികമായി ശരീരചലനങ്ങള്‍ തടസപ്പെടുന്നതോടെ പൊലീസിന് ലക്ഷ്യമിടുന്നവരെ എളുപ്പത്തില്‍ കീഴടക്കാനും സാധിക്കും.
ജീവാപായ ഉണ്ടാക്കാത്തതിനാൽ അപകടകരമല്ലാത്ത ആയുധങ്ങളുടെ ഗണത്തിലാണ് ഇത് പെടുക. ഈ പഴുത് ഉപയോഗിച്ചാണ് ഗാല്‍വാനില്‍ ചൈനീസ് സൈനികര്‍ ടീസറുകള്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പ്രയോഗിച്ചത്. പുരാണങ്ങളിലെ ആയുധങ്ങൾ ടീസറുകളാക്കി പരിവർത്തിപ്പിച്ച് പുതിയ തന്ത്രം മെനയുകയാണ് ഇന്ത്യൻ സൈന്യം. അതിർത്തികളിെല നേരിട്ടുള്ള എറ്റുമുട്ടലുകളിൽ ഇത്തരം ആയുധങ്ങൾ കൊണ്ട് മേൽകൈ നേടാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.