ശ്മശാനത്തിൽ ബോധരഹിതനായി കിടന്ന യുവാവിനെ ചുമലിലേറ്റി ജീവിതത്തിലേക്ക് നടത്തിച്ച് വനിത ഇൻസ്പെക്ടർ
text_fieldsചെന്നൈ: കനത്ത മഴക്കിടെ ശ്മശാനത്തിലെ കല്ലറക്ക് മീതെ ബോധരഹിതനായി കണ്ടെത്തിയ യുവാവിനെ സ്വന്തം ചുമലിലേറ്റി ആശുപത്രിയിലെത്തിച്ച വനിത പൊലീസ് ഇൻസ്പെക്ടർക്ക് സാമൂഹിക മാധ്യമങ്ങളിൽ അനുമോദന പ്രവാഹം.
വ്യാഴാഴ്ച രാവിലെ ചെന്നൈ കീഴ്പാക്കം ടി.പി സത്രം ഭാഗത്തെ കല്ലറക്ക് മീതെ ശ്മശാനം ജീവനക്കാരനായ ഉദയകുമാർ (28) ആണ് അബോധാവസ്ഥയിൽ കിടന്നിരുന്നത്. കനത്ത മഴ കാരണം ഉദയകുമാർ വീട്ടിലേക്ക് പോകാതെ ശ്മശാനത്തിൽ തന്നെ കിടക്കുകയായിരുന്നു. അതിനിടയിലാണ് വൻ വൃക്ഷം കടപുഴകി ഉദയകുമാറിെൻറ മീതെ വീണത്. മരം വീണ് മരിച്ചതായി സംശയിച്ച സമീപവാസികൾ ഉടനടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് എത്തിയ ടി.പി സത്രം വനിത പൊലീസ് ഇൻസ്പെക്ടർ രാജേശ്വരിയും അഗ്നിശമന സേനാംഗങ്ങളും മരക്കൊമ്പുകൾ നീക്കി പരിശോധിച്ചപ്പോൾ മരിച്ചിട്ടില്ലെന്ന് അറിയുന്നത്.
കനത്ത മഴ പോലും വകെവക്കാതെയാണ് രാേജശ്വരി യുവാവിനെ തോളിലേറ്റി ഒാേട്ടാറിക്ഷയിലെത്തിച്ച് കീഴ്പാക്കം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിെൻറ വീഡിയോയും ചിത്രങ്ങളും വൈറലായതോടെ വനിത പൊലീസ് ഇൻസ്പെക്ടറുടെ നടപടിയെ അനുമോദിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.