ഒരു വർഷത്തിനു ശേഷം നിസാമുദ്ദീൻ മർകസ് തുറന്നുകൊടുത്തു
text_fieldsന്യൂഡൽഹി: കൊറോണ വൈറസ് വ്യാപിപ്പിെച്ചന്ന് വ്യാജ ഭീതി പരത്തി കഴിഞ്ഞ വർഷം മാർച്ചിൽ അടച്ചിട്ട രാജ്യത്തെ തബ്ലീഗ് ആസ്ഥാനമായ ഡൽഹി നിസാമുദ്ദീൻ മർകസ് ഒരു വർഷത്തിനു ശേഷം നമസ്കാരത്തിനായി തുറന്നുകൊടുത്തു. മർകസ് തുറന്നു കിട്ടാൻ ഡൽഹി ഹൈകോടതിയെ സമീപിച്ചതിനൊടുവിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 50 പേരെ മാത്രമേസ പ്രവേശിപ്പിക്കാവൂ എന്ന ഉപാധിയോടെ സമ്മതം അറിയിച്ചത്. 50 പേരെ പ്രാർഥനക്കായി മർകസിൽ പ്രേവശിപ്പിക്കാമെന്ന് കേന്ദ്രം ഡൽഹി ഹൈകോടതിയെ അറിയിക്കുകയായിരുന്നു.
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു ദിവസങ്ങൾക്കു മുമ്പ് തബ്ലീഗ് ആസ്ഥാനത്ത് നടന്ന പ്രവർത്തക സംഗമത്തിെൻറ പേരിൽ കേസ് രജിസ്റ്റർ ചെയ്താണ് അന്തേവാസികളെ മുഴുവൻ ഒഴിപ്പിച്ച് നിർബന്ധിത ക്വാറൻറീനിലാക്കി ആസ്ഥാനം അടച്ചിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിെന തുടർന്ന് മർകസിൽ കുടുങ്ങിയവരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ പോലും അനുവദിക്കാെത വൻ പൊലീസ് സന്നാഹമെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തബ്ലീഗ് നേതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു. തുടർന്ന് ഡൽഹി സർക്കാറിന് കീഴിലുള്ള ലോക്നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിൽ കോവിഡ് രോഗികളുടെ വാർഡിൽ രോഗമില്ലാത്ത ആയിരത്തോളം തബ്ലീഗുകാരെ പ്രവേശിപ്പിച്ചു.
ഇവർക്കെതിരെ ലോക്ഡൗൺ ലംഘനത്തിനും കേസെടുത്തു. നിസാമുദ്ദീൻ മർകസ് സംഭവത്തോടെ കോവിഡ് പരത്തുന്നവരെന്ന് ആരോപിച്ച് മുസ്ലിംകൾക്കെതിരെ പലയിടത്തും ആക്രമണങ്ങളുണ്ടായി. അന്യായ തടങ്കലാണെന്ന് കണ്ടെത്തി കേസിൽ പ്രതിചേർത്ത മുഴുവൻ വിദേശികളെയും മോചിപ്പിച്ച് വിവിധ ഹൈകോടതികളും സുപ്രീംകോടതിയും വിധി പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.