Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാട്ടർ പാർക്കിൽ...

വാട്ടർ പാർക്കിൽ നീന്തുന്നതിനിടെ യുവാവ് മരിച്ചു

text_fields
bookmark_border
A young man died while swimming in a water park
cancel

ന്യൂഡൽഹി: നോയിഡയിലെ വാട്ടർ പാർക്കിൽ റൈഡിനിടെ യുവാവ് മരിച്ചു. ധനഞ്ജയ് മഹേശ്വരി (25) എന്നയാളാണ് മരിച്ചത്. ധനഞ്ജയ് മഹേശ്വരിയും സുഹൃത്തുക്കളും ചേർന്ന് നോയിഡയിലെ ഒരു മാളിലെത്തിയിരുന്നു. മാളിനുള്ളിൽ വിവിധ റൈഡുകളുള്ള വാട്ടർ പാർക്ക് ഉണ്ടായിരുന്നു. ഇവിടെ വെച്ച് ധനഞ്ജയ് മഹേശ്വരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ധനഞ്ജയ് മഹേശ്വരി സുഹൃത്തുക്കളോടൊപ്പം മാളിലെത്തിയത്. തുടർന്ന് വാട്ടർ പാർക്കിലേക്ക് പോയി. നീന്തുന്നതിനിടെ മഹേശ്വരിക്ക് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. മാൾ അധികൃതരുടെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹേശ്വരിയുടെ ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചെന്നും മഹേശ്വരിയുടെ കുടുംബാംഗങ്ങൾ നോയിഡയിൽ എത്തിയിട്ടുണ്ടെന്നും അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ മനീഷ് മിശ്ര പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷമേ മരണ കാരണം വ്യക്തമാകൂ. മാളിന്‍റെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടെന്ന കുടുംബത്തിന്‍റെ ആരോപണം പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diednoidaswimming
News Summary - A young man died while swimming in a water park
Next Story