2.1 കോടി രൂപയുടെ സ്വർണം കടത്തിയ യുവാവ് അറസ്റ്റിൽ
text_fieldsമുംബൈ: മാലദ്വീപിൽ നിന്ന് 2.1 കോടി രൂപയുടെ സ്വർണം കടത്തിയ 24കാരനെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂനിറ്റ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി ഇനാമുൽ ഹസനാണ് വിമാനത്തിന്റെ ശുചിമുറിയിൽ സ്വർണം ഒളിപ്പിച്ചത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില ജീവനക്കാർ പ്രതിയുമായി കൂട്ടു ചേർന്നതായും ഉദ്യോഗസ്ഥർക്ക് വിവരം കിട്ടിയിട്ടുണ്ട്.
ചൊവ്വാഴ്ച മാലദ്വീപിൽ നിന്ന് മുംബൈ വിമാനത്താവളത്തിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് സ്വർണം കടത്തിയത്. വിവരം ലഭിച്ച കസ്റ്റംസ് വിമാനം പരിശോധിച്ചപ്പോൾ ശുചിമുറിയിൽ ഒളിപ്പിച്ച രീതിയിൽ സ്വർണം കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ചോദ്യം ചെയ്യലിൽ വിമാനത്തിന്റെ ശുചിമുറിയിൽ സ്വർണം ഒളിപ്പിച്ചതായി ഇയാൾ സമ്മതിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
A young man was arrested for smuggling gold worth Rs 2.1 croreഹസൻ എവിടെ നിന്നാണ് സ്വർണം വാങ്ങിയതെന്നും ആർക്കാണ് സ്വർണം കൈമാറാൻ ഉദ്ദേശിച്ചിരുന്നതെന്നും ഏജൻസി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലേക്ക് കടത്തുന്ന സ്വർണത്തിന്റെ കരിയർമാരായി ചില യാത്രക്കാർ പ്രവർത്തിച്ചതായി അടുത്തിടെ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.